അക്കപ്പെണ്ണ് പ്രവാസത്തിന്റെ പുതിയ നോവൽ ഭാഷ്യം

ദേവൻ തറപ്പിൽ.
കാലാതിവർത്തിയായ പ്രണയത്തിനും ആധുനിക കാല പ്രണയ ചാപല്യ മോഹഭംഗത്തിനും നവമാധ്യമം വരവേൽക്കുന്നു. പുതിയകാലത്ത് ‘പ്രണയ’കഥയുമായി,നാലു ദശാബ്ദം ദുബായിൽ പ്രവാസി ജീവിതം പിന്നിട്ട സാഹിത്യകാരിയാണ് ഉഷാ ചന്ദ്രൻ.”അക്കപ്പെണ്ണ്” എന്ന പ്രവാസ നോവലുമായി ഉഷാചന്ദ്രൻ
പ്രവാസ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നതായി അറിയുന്നു.ഇതിന് മുൻപ് അഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മിക്ക എഴുത്തും, എഴുത്തുകാരും മരുഭൂമിയിൽ നിന്ന് തന്നെയാണ് എഴുത്തിൻ്റെ ഉൾക്കാമ്പ് വിളയുന്നത്.
യു.എ.ഇയിൽ ഏറ്റവുമധികം പ്രവാസികൾ മലയാളികളും, ഇന്ത്യക്കാരുമാണ്. അവിടെ പ്രവാസികളായ
മലയാളികൾ ജീവിക്കുന്നത് പുതിയ കഥകളുമയാണ്.
ജീവിതഗന്ധിയായ കഥകൾക്ക് വേരോട്ടം ഉള്ള ഇടമാണ് ഗൾഫ്. മലയാളികൾ അതി ജീവനത്തിനായി മണലാരണ്യത്തിൽ പടപൊരുതുമ്പോഴും തൻ്റെ ഉള്ളിലുള്ള അക്ഷര നൊമ്പരം പേറി നടക്കുന്നവർക്ക് അത് ,വേരു പിടിപ്പിക്കാൻ ഉതകുന്ന മണ്ണാണ് ഗൾഫ് നാടു. അവിടെ അതിജീവനം നടത്തുന്നതോടൊപ്പം
രചന നടത്തി അതിബൃഹത്തായ സാഹിത്യ സംഭാവനയാണ് സാധ്യമാക്കുന്നത്.

നാലു ദശാബ്ദമായി യു.എ.ഇയിൽ താമസിക്കുന്ന ഉഷാ ചന്ദ്രൻ തന്റെ പുതിയ നോവലായ “അക്കപ്പെണ്ണി”ന്
വിഷയം കണ്ടെത്തിയതും അത്തരം ഒരു ജീവിത സാഹചര്യം കൊണ്ടാണ്. പുതിയ ഭാവവും വൈകാരിക തലങ്ങളും നൽകി, അക്കപ്പെണ്ണിനെ കൊതിപ്പിക്കുന്ന തലങ്ങളിലേക്ക് വളർത്തി.

പഴയ കാലത്തിലെ പരിശുദ്ധ പ്രണയവും,സ്നേഹബന്ധവും,വർത്തമാന കാല ആധുനിക ജീവിത യുഗത്തിനില്ല.നവമാധ്യമ സൈബർ പ്രണയം വരുത്തി വെക്കുന്ന നൊമ്പരങ്ങൾ,കൂടുമ്പോൾ ഇമ്പമാകുമായിരുന്ന പഴയ കുടുംബ പശ്ചാത്തലം, ഇന്ന് അണുകുടുംബത്തെ ഇല്ലായ്മ ചെയ്യുകയാണ്.
ആറ്റിക്കുറുക്കി എടുത്ത് ആശയമാണ് ഈ നോവലിലെ ഇതിവൃത്തം. പ്രണയവും,പ്രണയ നൈര്യാശവും,പകയും പുകഞ്ഞു എരിഞ്ഞ് കനലായി കത്തി തകർത്ത്..
മുഴുനീള പ്രണയമാണെങ്കിലും പകയിലൂടെ പ്രണയ നടിക്കുകയാണ്.
കടുത്ത പ്രണയ നൈരാശ്യത്തിന്റെ തീക്കനലിൽ എരിഞ്ഞ് തീരാൻ വിധിക്കപ്പെട്ടവർ!
ആരായിരിക്കും ആ ചാരത്തിൽ മൂടിക്കിടന്ന കനലിൽ കത്തിയമരുന്നത്?
ആരാണ് അതിൽ വെന്ത് വെണ്ണീർ ആകുന്നത് ?കാമാതുരനായ യുവാവും,അവനിൽ പ്രണയപരവശയായി തൻ്റെ ചുറ്റുമുള്ളതൊക്കെ മറന്ന് , ഉന്മാദിയായപ്പോൾ,ഉടലും ഉയിരും സമർപ്പിച്ച് അവൻ്റെ പ്രേയസ്സിയായി.മുൻവിധികളില്ലതെ തോറ്റ് പോയത് സ്ത്രീയുടെ അഗ്നിപതമേറ്റ് പൊള്ളിപ്പോയ മൃതപ്രായമായ ശരീരം.അവൻ്റെ പിന്മാറ്റത്തോടെ കെട്ടടങ്ങിയ ആവേശത്തിരയിൽ ഒഴുകിപ്പോയത് സ്വന്തം ജീവിതമെന്ന് തിരിച്ചറിയാൻ സ്വയം വൈകി. എല്ലാം തമസ്കരിച്ചപ്പോളാണ് വിവാഹിതയായ പെണ്ണുടലിൻ്റെ തീരാവ്യാധി അവൾ അറിയുന്നത്.വൈകിപ്പോയി വിവേകം തിരിച്ച് കിട്ടില്ലെന്ന് പറയുന്നത് പോലെ ,നഷ്ടപ്പെട്ട ജീവിതം അലയടിച്ചു ഉയരുന്ന തിരമാലപൊലെ അകന്ന് പോയ്ക്കൊണ്ടെ ഇരിക്കും.

പ്രണയത്തിൻ്റെയും തീരാപക തീർത്ത പ്രതികാരത്തിൻ്റെ കഥ.തിരശ്ശീലയുടെ പിന്നിൽ ഒളിഞ്ഞിരുന്ന് ഒളിയമ്പ് എയ്ത് വീഴ്ത്തി തീ കുണ്ഡം സൂര്യനെ അണച്ച് .നോവലിസ്റ്റ് ഉഷാ ചന്ദ്രൻ ഇതുവരെ രചിച്ചതിൽ നിന്ന് വ്യത്യസ്തമായ നോവൽ.കുടുംബിനികളും പ്രണയിതാക്കളും വായിച്ചിരിക്കേണ്ട നോവൽ.
ആകാംക്ഷയോടെ മാത്രമേ ഓരോ അധ്യായവും വായിച്ചു പോകാനാവു.അത്രയ്ക്കും വൈകാരികവും പ്രണയ പൂർവവും,അകാക്ഷ നിറഞ്ഞതുമാണ്.മടുപ്പില്ലതെ അനുവാചകന് വായിച്ചു പോകാവുന്ന രചനാ ശൈലി.നവമധ്യങ്ങളിലെ ഇടപെടലുകൾ എങ്ങനെ കുടുംബമെന്ന വേരുകളിൽ തീ പടർത്തുന്നതെന്ന് അറിയാൻ, അപൂർവമായ ഈ നോവൽ വായിച്ചിരിക്കണം. അവതരണത്തിൽ ഏറെ വ്യത്യസ്തത പുലർത്തിയ നോവലാണ് “അക്കപ്പെണ്ണ്”

അക്കപ്പെണ്ണ് : പ്രഭാത് ബുക്സാണ് പ്രസാധകർ. ഷാർജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് നവംബർ 3 ,വൈകിട്ട് ആറിന് പ്രകാശനം നടത്തി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar