All for Joomla The Word of Web Design

അഞ്ചര ലക്ഷം നിയമ ലംഘകര്‍ സൗദിയില്‍ പിടിയില്‍

സഊദിയില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം അഞ്ചര ലക്ഷം കവിഞ്ഞു. തൊഴില്‍ ഇഖാമ നിയമലംഘകരായ 5,62,691 പേരാണ് മൂന്നു മാസത്തിനിടെ പിടിയിലായതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതില്‍ 3,82,921 പേര്‍ ഇഖാമ നിയമലംഘകരും 1,27,566 പേര്‍ തൊഴില്‍ നിയമലംഘകരും 52,204 പേര്‍ നുഴഞ്ഞുകയറ്റക്കാരുമാണ്. കൂടാതെ, അതിര്‍ത്തി വഴി നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ 7,996 പേരും അതിര്‍ത്തി വഴി അനധികൃതമായി രക്ഷപെടാന്‍ ശ്രമിച്ച 501 പേരും സുരക്ഷാജീവനക്കാരുടെ പിടിയിലായിട്ടുണ്ട്.
ഇഖാമ, തൊഴില്‍ലംഘകര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തതിന്റെ പേരില്‍ 1,092 വിദേശികളെയും 176 സ്വദേശികളെയും പിടികൂടി.
11,939 നിയമലംഘകരെ നിയമാനുസൃത നടപടികള്‍ക്കു വിധേയരാക്കി വരികയാണ്. ഇവരില്‍ 9,828 പേര്‍ പുരുഷന്മാരും 2,111 പേര്‍ സ്ത്രീകളുമാണ്. മൂന്നു മാസത്തിനിടെ 1,00,005 നിയമലംഘകര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

80,963 പേരുടെ യാത്രാരേഖകള്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കൈമാറി. 89,339 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. മൂന്നു മാസത്തിനിടെ 1,27,221 പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar