All for Joomla The Word of Web Design

അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ വീണ്ടും

മൗണ്ട് മൗങ്കനുയി: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ വീണ്ടും ലോകജേതാക്കളായി. ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യയുടെ കിരീടനേട്ടം. ഇതോടെ നാല് തവണ അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ കിരീടം ചൂടുന്ന ആദ്യ ടീമെന്ന റോക്കോഡും രാഹുൽ ദ്രാവിഡിന്‍റെ കീഴിൽ പരിശീലിക്കുന്ന ഇന്ത്യൻ കൗമാരപ്പട സ്വന്തമാക്കി. പ്രിഥ്വി ഷായുടെ നേതൃത്തിലുള്ള ഇന്ത്യന്‍ ടീം ടൂര്‍ണമെന്‍റില്‍ ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെയാണ് വിശ്വകിരീടം കരസ്ഥമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47.2 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മന്‍ജോത് കല്‍റ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ വിജയതീരമണിഞ്ഞത്. 102 പന്തില്‍ നിന്നും 101 റണ്‍സ് നേടിയ മന്‍ജോത് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും മാറി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ കൽറയ്ക്ക് ഒപ്പമുണ്ടായിരുന്ന ഹാര്‍വിക് ദേശായി 61 പന്തില്‍ 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി  ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 216 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ജോനാഥന്‍ മര്‍ലോയാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കു വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം നേടിയ ഇഷാന്‍ പൊറേല, ശിവ സിംഗ്, കമലേഷ് നഗര്‍കോട്ടി, അങ്കുല്‍ റോയ് എന്നിവരുടെ ബൗളിംഗാണ് ഓസീസിന്‍റെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ഓസ്ട്രേലിയ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar