അനസ് മാളയുടെ മറിയം എന്ന പെണ്ണാട്‌ കഥാസമാഹാരം പ്രകാശിതമായി

ഷാർജ . അനസ് മാളയുടെ മറിയം എന്ന പെണ്ണാട്‌ ഷാർജ അന്താരാഷ്ട പുസ്തകോത്സവത്തിലെ റൈറ്റേഴ്സ്‌ ഫോറം ഹാളിൽ ഗംഭീരസദസ്സിന് മുന്നിൽ നോവലിസ്റ്റ്‌ കെ പി രാമനുണ്ണി പ്രകാശനം ചെയ്തു . നാട്ടിക എസ്‌ എൻ ഗുരു കോളേജ്‌ അസി. പ്രൊഫസർ ദൃശ്യ ഷൈൻ പുസ്തകം ഏറ്റുവാങ്ങി. പ്രതാപൻ തായാട്ട്‌ ആമുഖം പറഞ്ഞു. വെള്ളിയോടൻ പുസ്തകം പരിചയപ്പെടുത്തി. പി ശിവപ്രസാദ്, ഗീത മോഹൻ, അരുൺ സുന്ദർരാജ്‌ എന്നിവർ ആശംസകൾ നേർന്നു. ഹമീദ്‌ ചങ്ങരംകുളം അവതാരകനായിരുന്നു‌…

മറിയം എന്ന പെണ്ണാട്‌ (കഥാസമാഹാരം) പുസ്തകം ലഭിക്കാൻ:ഹാൾ നമ്പർ 7ൽ
ZD 19 ഹരിതം ബുക്സിൽ ബന്ധപ്പെടുക.നാട്ടിൽ ലഭിക്കാൻ 9539064489 എന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പ്‌ ചെയ്യുകയോ ആവാം

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar