All for Joomla The Word of Web Design

അന്താരാഷ്ട്ര അറബ് വനിത ബോക്‌സിങ്ങില്‍ സഊദി വനിത കിരീടം നേടി.

റിയാദ്: ജോര്‍ദാനിലെ ബല്‍ഖാ പ്രവിശ്യയില്‍ നടന്ന അന്താരാഷ്ട്ര അറബ് വനിത ബോക്‌സിങ്ങില്‍ സഊദി വനിത കിരീടം നേടി. സഊദി ബോക്‌സര്‍ താരം ഡോണ മുഹമ്മദ് അല്‍ഗാമിദി ആണ് അന്ത്രാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പില്‍ കിരീടം ചൂടിയത്. സഊദിയില്‍ നിന്നും പങ്കെടുത്ത ഏക വനിതാ താരം കൂടിയായിരുന്നു ഇവര്‍.

അറബ് രാഷ്ട്രങ്ങളായ സഊദിയെ കൂടാതെ ഫലസ്തീന്‍, ഈജിപ്ത് , യു എ ഇ , ലെബനന്‍, കുവൈത് , ജോര്‍ദാന്‍  എന്നിവയും  നോര്‍വേ, ജര്‍മനി, തുടങ്ങിയ ചില രാഷ്ട്രങ്ങള്‍ കൂടി പങ്കെടുത്ത ചാമ്പ്യന്‍ ഷിപ്പിലാണ് ഡോണ മുഹമ്മദ് വിജയിച്ചത്.

ഹൈസ്‌കൂള്‍ തലത്തില്‍ തന്നെ നിരവധി സമ്മാനങ്ങല്‍ നേടിയ ഡോണ മൂന്നു ബ്ലാക് ബെല്‍റ്റ്, നാല് മെഡലുകള്‍ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password