All for Joomla The Word of Web Design

അഭയാര്‍ഥി ഒരു ദിവസം കൊണ്ട് ജര്‍മന്‍ പ്രൊഫഷനല്‍ ഫുട്ട്ബാള്‍ കളിക്കാരന്‍ ……!!!!

ഡോ. മുഹമദ് അഷ്‌റഫ്—————————————————————————-

പറഞ്ഞുകേട്ടാല്‍ ഒരിക്കലും വിശ്വസിക്കുവാന്‍ കഴിയാത്ത കാര്യമാണ് ജര്‍മനിയിലെ ഹാംബൂര്‍ഗ് നഗരത്തില്‍ സംഭവിച്ചിരിക്കുന്നത് .
ആഫ്രിക്കയിലെ ഗാംബിയയില്‍ നിന്ന് ഒരു 16 കാരന്‍ പട്ടിണിയും കഷ്ട്ടപ്പാടും സഹിക്കുവാനാകാതെ ആറുമാസം മുന്‍പ് ഒരു തുണി സഞ്ചിയില്‍ കൊള്ളാവുന്ന ആത്യാവശ്യ സാധനങ്ങളുമായി സഹാറ മരുഭൂമിയിലെ അതിസാഹസിക യാത്ര കഴിഞ്ഞു ലിബിയയില്‍ ചെന്നെത്തി അവിടെ നിന് 400 പേരെ കുത്തി നിറച്ച ഒരു റബ്ബര്‍ ബോട്ടില്‍ മധ്യദരണ്യാഴി താണ്ടി ഗ്രീസില്‍ അവിടെ നിന്ന് തുര്‍ക്കി ഹംഗറി ആസ്ട്ര്യ വഴി ജര്‍മനിയില്‍ എത്തിയപ്പോള്‍ പിടി വീണു. കൈയില്‍ യാത്രാ രേഖകള്‍ ഒന്നുമില്ല , ബ്രെമനിലെ അഭയാര്‍ഥി ക്യാമ്പില്‍ തിരിച്ചയക്കുന്നവരെ പാര്‍പ്പിക്കുന്ന ഇടത്തില്‍ എത്തപ്പെട്ടു ,തൊട്ടടുത്താണ് ജര്‍മന്‍ ഒന്നാം ഡിവിഷന്‍ ലീഗ് ടീമായ വെര്‍ഡര്‍ബ്രെമന്റെ ആസ്ഥാനം ദിവസവും രാവിലെയും വൈകുന്നേരവും ഉള്ള പരിശീലനം കാണാന്‍ അവനെത്തിയിരുന്നു. ബെക്കേരി ജാറ്റാ എന്നാണവന്റെ പേര്. ജീവിതത്തില്‍ ഒരിക്കല്‍പോലും ശാസ്ത്രീയ പരിശീലനം അവനു ലഭിച്ചിട്ടുണ്ടായിരുന്നില്ല. പട്ടിണിയും വിശപ്പും മാറ്റാന്‍ ബാല്യത്തില്‍ അവനു കൂട്ടായിരുന്നത് തുണിയും കടലാസും കൂട്ടിക്കെട്ടി സ്വയം ഉണ്ടാക്കിയപന്തായിരുന്നു. ദിവസവും തെരുവുകളില്‍ പന്ത് കളിച്ചിരുന്നു .


ഒരു ദിവസം ധൈര്യംസംഭരിച്ചു അവന്‍ ബ്രെമന്‍ കോച്ചു വിക്ടോര്‍ സ്‌ക്രിപ്നിക് നോട് ചോദിച്ചു ഞാനും കൂടി കളിച്ചോട്ടെ, മുന്‍പ് കളിച്ചിട്ടുണ്ടോ. എവിടായിരുന്നു. ഇതിനു മുന്‍പ് എന്നൊക്കെയുള്ള ചോദ്യത്തിന് മുന്നില്‍ അവനു മൌനമായിരുന്നു മറുപടി. എന്നാല്‍ അനുകമ്പയോടെ സ്‌ക്രിപ്നിക് അവനൊരു പന്ത് കൊടുത്ത് അവനു കഴിയുന്നത് അതുകൊണ്ട് കാണിക്കുവാന്‍ പറഞ്ഞു. അടുത്ത 15 മിനിട്ട് നേരം അവന്റെ കാലില്‍ നിന്നും തലയില്‍ നിന്നും പന്ത് മാറതിരുന്നത് കണ്ടു തന്റെ കണ്ണുകളെ വിസ്വസിക്കുവാനാകാതെ കോച്ചു പകച്ചു നിന്നുപോയി. അടുത്തദിവസം തന്നെ അവനു ബ്രെമന്‍ യൂത്തിനോടൊപ്പം കളിക്കുവാനും ലോഥര്‍ ക്രാകന്‍ബെര്‍ഗ് അക്കാദമിയില്‍ പരിശീലക്കുവാനും അനുവാദം ലഭിച്ചു. എന്നാല്‍ കൈയില്‍ കടലാസുകള്‍ ഒന്നുമില്ലാത്ത അഭയാര്‍ഥിയെ അടുത്തദിവസം ഹംബൂര്‍ഗിലെ കേന്ദ്രത്തിലേക്ക് മാറ്റുകയാണുണ്ടായത്. അവിടെയും ലോഥര്‍ ക്രാകന്‍ബെര്‍ഗ് അക്കാദമി രക്ഷകരായി. അവര്‍ ജര്‍മനിയിലെ വിഖ്യാത ടീമായ ഹാംബൂര്‍ഗിന്റെ കോച്ച് ബ്രൂണോ ലാബാഡിയയെ പരിചയപ്പെടുത്തി. പിന്നൊ എല്ലാം സ്വപ്ന തുല്യമായി. ഒരു ദിവസം ചെക്കനെ കളിപ്പിച്ച ലാബാഡിയ അവന്റെ സംരക്ഷണം ഏറ്റെടുത്തു. പൗരത്വത്തിനുള്ള അവന്റെ അപേക്ഷ ക്ലുബ്ബു സ്‌പോണ്‌സര്‍ ചെയ്തതോടെ സാഹസികമായ സഹാറ യാത്ര യക്ഷി ക്കഥകളിലെ യാഥാര്‍ത്ഥ്യമായി. അടുത്ത ആഴ്ച അവന്‍ ഹാംബൂര്‍ഗ് എ ടീമില്‍ പ്രൊഫഷനല്‍ കളിക്കാരനായി ഒപ്പിടുന്നു.ജര്‍മന്‍ പൌരത്വം അനുവദിച്ചു കിട്ടിയാല്‍ അവനെ നമുക്ക് ദേശീയ ടീമിലും കാണാം. അവന്റെ പന്തടക്കം കണ്ടു സ്‌കൈ സ്‌പോര്ട്‌സ് റിപ്പോര്‍ട്ടര്‍ ബ്രൂണോ ലാബാഡിയയെ ഉദ്ധരിച്ചു പറഞ്ഞതാണ്. ഇത് ശെരിക്കും യക്ഷിക്കഥയില്‍ മാത്രം വായിക്കുവാന്‍ കഴിയുന്ന കാര്യമാണ് ഇവിടെ യാഥാര്‍ഥ്യം ആയിരിക്കുന്നത്. വിശ്വാസം വരുന്നില്ല അല്ലെ.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar