All for Joomla The Word of Web Design

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ബെക്കം മുതലാളിയുടെ പുതിയ ടീം

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ബെക്കം മുതലാളിയുടെ പുതിയ ടീം നിലവ്ല്‍ വന്നു. മെസിയും ബോള്‍ട്ടും അടക്കമുള്ളവര്‍ കളിക്കുവാന്‍ തയാറായി മുന്‍ നിരയില്‍ തന്നെയുണ്ട്.!
ജനകോടികളുടെ വിശ്വസ്ത ടീം ,അതാണ് ഫുട്ബാള്‍ ഇതിഹാസം ഡേവിഡ് ബെക്കം ഫുട്‌ബോള്‍ മുതലാളിയാകുമ്പോള്‍ അമേരിക്കന്‍ സോക്കര്‍ ലീഗിന് ലഭിക്കുന്നത്. മേജര്‍ സോക്കര്‍ ലീഗിലെ പുതിയ അംഗമായി മയാമി ടീം എത്തുന്ന വിവരം ബെക്കം തന്നെ ആണ് ഇന്നലെ പ്രഖ്യാപിച്ചത്. എം എല്‍ എസ് കമ്മിഷണര്‍ ഡോണ്‍ ഗാര്‍ബേര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ അറിയിച്ചത് ഞങ്ങള്‍ 2014 മുതല്‍ കൈയൊപ്പു വെച്ചു കാത്തിരിക്കുന്ന മയാമി എം.എല്‍.എസ് ടീം ഇന്ന് ജനുവരി 29 നു യാഥാര്‍ഥ്യമാകുന്നു ഇത് ജനകോടികളുടെ പ്രിയപ്പെട്ട ടീം ആയിരിക്കും ഫുട്‌ബോള്‍ ടീം. മേജര്‍ ലീഗിന്റെ വിപുലീകരണത്തില്‍ ഭാഗമായിട്ടാണ് പുതിയ ടീമുകള്‍ക്ക് അനുമതിലഭിച്ചിരിക്കുന്നതു. അമേരിക്കയില്‍ ഫുട്‌ബോളിന് ലഭിച്ചിരിക്കുന്ന അംഗീകാരം എന്നോണം. 2020 ആകുമ്പോള്‍ 22 ല്‍ നിന്ന് ടീമുകളുടെ എണ്ണം 28 വരെ എത്തുവാനുള്ള സാധ്യതയാണുള്ളത്..,


ഈ സംരംഭത്തില്‍ ബെക്കാമിന് പാര്‍ട്ട്ണര്‍മായിട്ടുള്ളത് അമേരിക്കയിലെ ബൊളീവിയന്‍ വ്യവസായി മര്‍സലോ ക്ലൗറെ,അമേരിക്കന്‍ സ്‌പോര്‍ട്‌സ് എക്‌സിക്യു്റ്റിവ് ടിം ലെയ്‌വേക്കു,പ്രമുഖ ജാപ്പാനീസ് വ്യവസായി മയോഷി സോണ്‍ ഫ്‌ലോറിഡയിലെ മാസ് ടെക് ഉടമ ജോര്‍ജ് മാസ്സ് എന്നിവരാണ് ബാസ്‌കറ്റ്ബാള്‍ ലെജന്‍ഡ് കൊബെ ബ്രയാന്‍ഡ് അടക്കമുള്ള സ്‌പോര്‍ട്‌സ് ലോകം തങ്ങളുടെ പ്രിയ കൂട്ടുകാരന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വേഗ രാജാവ് ഉസ്സയിന്‍ ബോള്‍ട്ട് ഒരുപടി മുന്നോട്ടോടി അറിയിച്ചത് താങ്കള്‍ക്കു ഒരു ഗോളടിവീരനെ വേണമെങ്കില്‍ ഞാന്‍ ഇതാ തയ്യരെന്നാണ്.. അതിനിടയില്‍ ബാഴ്‌സ ആരാധകര്‍ക്ക് ഞെഞ്ചിടിപ്പുകൂട്ടി സണ്‍ ഒരു വാര്‍ത്തയും കൊടുത്തിട്ടുണ്ട് .മെസിയും ബെക്കാമിനൊപ്പം ചേരാന്‍ ആഗ്രഹം അറിയിച്ചിരിക്കുന്നു.!
എന്തായാലും മിയാമിയില്‍ പന്തുരുളാന്‍ 2020 വരെ കാത്തിരിക്കണം
അതിനുള്ളില്‍ 250 ദശ ലക്ഷം ഡോളര്‍ ചെലവില്‍ അതിമാനഹാരമായ ഒരു ഫുട്ബാള്‍ സ്റ്റേഡിയം അവിടെ ഉയര്‍ന്നുവരികയും ചെയ്യും.

ഡോ: മുഹമ്മദ് അഷ്‌റഫ്.ജര്‍മ്മനി

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar