All for Joomla The Word of Web Design

അയ്യപ്പഭക്തര്‍ക്ക് ഭക്തിസായൂജ്യമായി മകരജ്യോതി ദര്‍ശനം.

സന്നിധാനം: അയ്യപ്പഭക്തര്‍ക്ക് ഭക്തിസായൂജ്യമായി മകരജ്യോതി ദര്‍ശനം. വൈകിട്ട് 6.48ന് കിഴക്കു പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. പിന്നെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണ കൂടി ആ ജ്യോതി മിന്നിത്തെളിഞ്ഞു. സ്വാമിമാരായി വന്നു സ്വാമിയെ കണ്ടു തൊഴുതവരുടെ ശരണമന്ത്രവിളികള്‍ക്ക് ശക്തി കൂടി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശരണമന്ത്രങ്ങള്‍ മാത്രം ഉയര്‍ന്ന് കേട്ടു. ലക്ഷങ്ങളാണ് സന്നിധാനത്തേക്ക് മകരവിളക്ക് തൊഴാനെത്തിയത്.
ദൂരദേശങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പേ പോന്നവരുമുണ്ട്. രാവിലെ മുതല്‍ സന്നിധാനത്ത് തിരക്കായിരുന്നു. ഇത്തവണ ഉച്ചയ്ക്കായിരുന്നു മകരസംക്രമപൂജ. തുടര്‍ന്ന് നട അടച്ചതിന് ശേഷം വൈകിട്ട് അഞ്ചോടെയാണ് നട തുറന്നത്.6.45ടെ തിരുവാഭാരണം ചാര്‍ത്തി ദീപാരാധന നടന്നു. തൊട്ട് പിന്നാലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar