All for Joomla The Word of Web Design

അരീക്കോട് നിന്ന് ആറ് കോടിയുടെ കെറ്റാമിനും മഞ്ചേരിയില്‍ ഒരു കോടിയുടെ ബ്രൗണ്‍ ഷുഗറും പിടികൂടി.

അരീക്കോട്: അരീക്കോട് നിന്ന് ആറ് കോടിയുടെ കെറ്റാമിനും മഞ്ചേരിയില്‍ നിന്ന് ഒരു കോടിയുടെ ബ്രൗണ്‍ ഷുഗറുമടക്കം മലപ്പുറത്ത് നിന്ന് ഏഴു കോടി രൂപയുടെ മയക്കു മരുന്നു പിടികൂടി. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് അഞ്ചു കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. സംഭവത്തില്‍ പത്തു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ആറ് കോടി വിലവരുന്ന കെറ്റമിനുമായി അരീക്കോട് അഞ്ച് പേരും ഒരു കോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി മഞ്ചേരിയില്‍ അഞ്ചു പേരുമാണ് പിടിയിലായത്. ചെന്നൈ സ്വദേശി അശോക് കുമാര്‍ (23, വാസുദേവന്‍ (53 തമിഴ്‌നാട് നടരാജന്‍ (40, കണ്ണന്‍ (44. ശിവദാസന്‍ (44) എന്നിവരാണ് കെറ്റമിനുമായി പിടിയിലായത്. പാര്‍ട്ടികളിലും മറ്റും ശീതളപാനീയത്തില്‍ കലര്‍ത്തിക്കൊടുത്ത് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്നതിനാല്‍ ബലാല്‍സംഗ മരുന്ന് എന്നറിയപ്പെടുന്ന നിരോധിത ലഹരിവസ്തുവാണ് കെറ്റമിന്‍.

ഒരു കോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി വിമുക്തഭടനും സര്‍ക്കാര്‍ ജീവനക്കാരനുമടക്കം അഞ്ച് പേരാണ് മഞ്ചേരിയില്‍ പിടിയിലായത്. വിമുക്തഭടനായ രാജസ്ഥാന്‍ സ്വദേശി ശ്യാം ജഗ്ഗു എന്ന രാജു (39), സര്‍ക്കാര്‍ ജീവനക്കാരന്‍ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫാസില്‍ (36), കൊടിയത്തൂര്‍ സ്വദേശി അഷറഫ് (45)കര്‍ണാടക സ്വദേശികളായ കാര്‍ത്തിക് (28) നവീന്‍ (30) എന്നിവരുമാണ് പിടിയിലായത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar