അല്‍ ഐനില്‍ ആയിരം വര്‍ഷം പഴക്കമുള്ള അബ്ബാസിയ കാലഘട്ടത്തലെ പള്ളി കണ്ടെത്തി.
അല്‍ ഐന്‍ നഗരത്തിന്റെ പൗരാണികതയിലേക്ക് വെളിച്ചംവീശുന്ന മുസ്ലിം പള്ളിയുടെ അവശിഷ്ടങ്ങള്‍ യു.എ.ഇയില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.ആയിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന പള്ളിയുടെ അവശിഷ്ടങ്ങളാണ് ഖനനത്തിലൂടെ കണ്ടെത്തിയത്. ഇസ്‌ലാമിലെ ഗോള്‍ഡന്‍ കാലമെന്നറിയപ്പെടുന്ന അബ്ബാസിയ കാലഘട്ടത്തിലേതാണ് പള്ളിയെന്നാണ് അനുമാനം. അബുദാബി ആസ്ഥാനമായുള്ള ആര്‍ക്കിയോളജി വകുപ്പാണ് അല്‍ ഐന്‍ പട്ടണത്തില്‍ ഇത് കണ്ടെത്തിയത്. ഇതോടൊപ്പം ഇതേ കാലയളവിലേതെന്നു കരുതുന്ന മറ്റു മൂന്ന് കെട്ടിടങ്ങളും ജലസേചന പദ്ധതികള്‍ക്കായുള്ള വെള്ളച്ചാലുകളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ പള്ളിയുടെയും മറ്റു കെട്ടിടങ്ങളുടെയും ചിത്രങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടു
അല്‍ ഐന്‍ പുരാവസ്തു ഗവേഷണ മേഖലയില്‍ കണ്ടത്തിയ പുതിയ സംഭവങ്ങള്‍ മേഖലയിലെ അതി സമ്പന്നവും വര്‍ഷങ്ങക്ക് മുന്‍പ് തന്നെ ജനവാസവും ഉണ്ടായിരുന്ന രാജ്യമായിരുന്നുവെന്നതിനുള്ള തെളിവാണെന്നു അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു. മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയ പുരാതന പള്ളി അബ്ബാസിയ കാലഘട്ടത്തിലേതാണെന്നും അബ്ബാസി കാലഘട്ടത്തില്‍ തന്നെ അല്‍ ഐനില്‍ ഇസ്‌ലാം വ്യാപകമായി വ്യാപിച്ചിരുന്നുവെന്നും ഇതില്‍ നിന്നും ഊഹിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments