All for Joomla The Word of Web Design

അശാന്തന്റെ മൃതദേഹത്തോട് ചില വര്‍ഗീയ വാദികള്‍ ക്രൂരത കാണിച്ചു.പിണറായി

തിരുവനന്തപുരം:  ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് ചില വര്‍ഗീയ വാദികള്‍ ക്രൂരത കാണിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ദര്‍ബാര്‍ ഹാളിലെ ആര്‍ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നത് തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയായിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ വര്‍ഗീയ പ്രചാരണം നടത്തിയതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സംഭവം സംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകണമെന്ന് കാണിച്ച് മന്ത്രി എ.കെ. ബാലനും കത്ത് നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായെടുക്കും. ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ക്കശ നടപടി കൈക്കൊള്ളുമെന്നും ഇത്തരം കാടന്‍ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ :

കലാകാരനും പിന്നോക്ക വിഭാഗത്തിൽപ്പെട്ടതുമായ അശാന്തൻ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വർഗീയ വാദികൾ ക്രൂരത കാണിച്ചത് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. എറണാകുളം ദർബാർ ഹാളിലെ ആർട് ഗ്യാലറിയിൽ പൊതുദർശനത്തിന് വെക്കുന്നത് തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയായിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ വർഗീയ പ്രചാരണവും സംഘടിപ്പിക്കുകയുണ്ടായി.

സംഭവം സംബന്ധിച്ച് കുറ്റക്കാർക്കെതിരെ നിയമ നടപടികൾ ഉണ്ടാകണമെന്ന് കാണിച്ച് മന്ത്രി എ.കെ. ബാലനും കത്ത് നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായെടുക്കും; ആവർത്തിക്കാതിരിക്കാൻ കർക്കശ നടപടി കൈക്കൊള്ളും. ഇത്തരം കാടൻ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുമുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar