All for Joomla The Word of Web Design

അ​ബു​ദാ​ബി​യി​ല്‍ ആ​ദ്യ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ട്ടു.

അ​ബു​ദാ​ബി: ഇ​സ്‌​ലാ​മി​ക രാ​ജ്യ​മാ​യ യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ല്‍ ആ​ദ്യ ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ട്ടു. ഗു​ജ​റാ​ത്തി​ലെ സ്വാ​മി​നാ​രാ​യ​ൺ സ​ന്യാ​സി സ​മൂ​ഹ​ത്തി​ന്‍റേ​താ​ണു ക്ഷേ​ത്രം.
ഗു​ജ​റാ​ത്തി​ലും ഡ​ൽ​ഹി​യി​ലും അ​മെ​രി​ക്ക​യി​ലെ ന്യൂ​ജെ​ഴ്സി​യി​ലു​മു​ള്ള അ​ക്ഷ​ർ​ധാം ക്ഷേ​ത്ര മാ​തൃ​ക​യി​ൽ ത​ന്നെ​യാ​ണ് അ​ബു​ദാ​ബി​യി​ലും ക്ഷേ​ത്ര​മു​യ​രു​ക. 700 കോ​ടി​യോ​ളം രൂ​പ ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്നു.


അ​ബു​ദാ​ബി​യി​ൽ നി​ന്നു 45 കി​ലോ​മീ​റ്റ​റും ദു​ബാ​യി​ൽ നി​ന്ന് 85 കി​ലോ​മീ​റ്റ​റും അ​ക​ലെ ദു​ബാ​യ് റോ​ഡ​രി​കി​ൽ അ​ൽ റ​ഹ്ബ പ്ര​ദേ​ശ​ത്താ​ണ് 55,000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ക്ഷേ​ത്ര​മു​യ​രു​ക. ഈ ​ക്ഷേ​ത്രം ശി​ല്‍പ്പ​വൈ​ഭ​വ​ത്തി​ലും അ​ല​ങ്കാ​ര​ത്തി​ലും മു​ൻ​പ​ന്തി​യി​ലാ​യി​രി​ക്കു​മെ​ന്നും ലോ​ക​മൊ​ന്നാ​ണെ​ന്ന സ​ന്ദേ​ശം ലോ​ക​മെ​മ്പാ​ടും പ്ര​ച​രി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന​താ​കു​മെ​ന്നും ക്ഷേ​ത്ര​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട് മോ​ദി പ​റ​ഞ്ഞു. അ​ബു​ദാ​ബി​യി​ല്‍ ഇ​ങ്ങ​നെ​യൊ​രു ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി​യും സ്ഥ​ല​വും ന​ല്‍കി സ​ഹാ​യം ന​ല്‍കു​ന്ന യു​എ​ഇ രാ​ജ​വം​ശ​ത്തി​ന് ഇ​ന്ത്യ​യി​ലെ 125 കോ​ടി ജ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ താ​ൻ ന​ന്ദി​യും സ​ന്തോ​ഷ​വും അ​റി​യി​ക്കു​ന്ന​താ​യി മോ​ദി പ​റ​ഞ്ഞു.
ദു​ബാ​യ് ഓ​പ്പ​റ ഹൗ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ അ​ദ്ദേ​ഹം ക്ഷേ​ത്ര​മാ​തൃ​ക പ്ര​കാ​ശ​നം ചെ​യ്തു.2015ൽ ​മോ​ദി ന​ട​ത്തി​യ യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണു ക്ഷേ​ത്രം നി​ർ​മി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് ഭ​ര​ണ​കൂ​ടം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ന്‍ ശി​ല്‍പ്പി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ ത​ന്നെ നി​ർ​മി​ച്ച് ഇ​വി​ടെ​യെ​ത്തി​ച്ചു കൂ​ട്ടി​ച്ചേ​ർ​ത്താ​യി​രി​ക്കും ക്ഷേ​ത്രം നി​ർ​മി​ക്കു​ക. 2020ല്‍ ​നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കും. എ​ല്ലാ മ​ത​സ്ഥ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​കും.
ക്ഷേ​ത്രം, തീം ​പാ​ർ​ക്ക്, ലൈ​ബ്ര​റി, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, പൂ​ന്തോ​ട്ടം, ക​ളി​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാ​മ​ട​ങ്ങു​ന്ന സ​മു​ച്ച​യ​ത്തി​നാ​യി 13.5 ഏ​ക്ക​ർ സ്ഥ​ല​മാ​ണു ബ​ച്ചാ​സ​ന​ൻ​വാ​സി അ​ക്ഷ​ർ പു​രു​ഷോ​ത്തം സം​സ്ഥ എ​ന്ന സ്വാ​മി​നാ​രാ​യ​ൺ പ്ര​സ്ഥാ​ന​ത്തി​നു യു​എ​ഇ ഭ​ര​ണ​കൂ​ടം കൈ​മാ​റി​യ​ത്. ലോ​ക​ത്തു വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 1200ഓ​ളം ചെ​റു​തും വ​ലു​തു​മാ​യ ക്ഷേ​ത്ര​ങ്ങ​ൾ ഇ​വ​ർ നി​ർ​മി​ച്ചി​ട്ടു​ണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar