ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷം


വാഷിങ്ടണ്‍: അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയിലാണ് കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ളതെന്ന് വേള്‍്ഡ് ഹെല്‍ത്ത് ഒര്‍ഗനൈസേഷന്‍. എല്ലാ നിയന്ത്രണങ്ങളേയും കാറ്റില്‍പറത്തി കുതിക്കുകയാണ് ലോകത്ത് കൊവിഡ് ബാധ. മരണ സംഖ്യയും രോഗവ്യാപനവും ഭീതിതമാം വിധം കുതിക്കുമ്പോഴും പ്രതിവിധിയകളെല്ലാം ഇന്നും അകലെയാണ്. അമേരിക്കയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 54,15,666 പേര്‍ക്കാണ്. ഇവിടെ 1,70,415 പേര്‍ മരിച്ചു. ബ്രസിലീല്‍ 32,29,621 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ മരണസംഖ്യ 1,05,564 ആയി ഉയര്‍ന്നു.ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 24,59,613 ആയിട്ടുണ്ട്.
അതേ സമയം കോവിഡ് രോഗികളുടെ എണ്ണം ലോകത്ത് 2.10 കോടിയായി ഉയര്‍ന്നു. 2,10,77,546 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 64,13,800 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നു 7,53,390 പേരെയാണ് ഈ രോഗം മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയത്.
റഷ്യ (9,07,758), ദക്ഷിണാഫ്രിക്ക (5,72,865), മെക്‌സിക്കോ (5,05,751), പെറു (4,98,555), കൊളംബിയ (4,33,805), ചില്ലി (3,80,034), സ്‌പെയിന്‍ (3,79,799) എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള ആദ്യ പത്തുരാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar