ഇറ്റലിയില്‍ നിന്ന് 13 വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചു.

കൊച്ചി: ഇറ്റലിയിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളില്‍ 13 പേര്‍ നെടുമ്പാശേരിയിലെത്തി. ദുബൈ വഴിയുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. വൈദ്യപരിശോധനകള്‍ക്കുശേഷം ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. നാല്‍പതോളം മലയാളി വിദ്യാര്‍ഥികളാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം, മിലാനില്‍ നിന്നുള്ളവരെ കൊണ്ടുവരുന്നതിനായി ഉച്ചയോടെ എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനവും യാത്ര തിരിക്കും. ഇന്ത്യന്‍ എംബസി എല്ലാ സഹായവും ചെയ്യുന്നതായി വൈദ്യപരിശോധനകള്‍ക്ക് ഹാജരായ മലയാളികള്‍ പറഞ്ഞു. വിമാനത്താവളങ്ങളില്‍ ഉള്ള 250 ഓളം പേരെയും നാട്ടിലെത്തിക്കും. വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രഥമ പരിഗണനയെന്നും എംബസി വ്യക്തമാക്കി

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar