All for Joomla The Word of Web Design

ഉശിരുള്ള പെണ്ണ്.

ഫാത്തി സലിം   

  

 

 

 

 

 

കരവാള്‍……………………………………………………

ഉറയില്‍ നിന്നൂരിയിറങ്ങുമ്പോള്‍
വാളൊരു ഉശിരനായിരുന്നു
പടവെട്ടി,തലവെട്ടി കുതിച്ചവന്‍.
നേടിയതും കൂട്ടിയതുമറിഞ്ഞിടാന്‍
ഉന്മാദ ലഹരിയിലിറങ്ങിടുന്നു.
കോട്ടകള്‍ കൊട്ടാരങ്ങള്‍
ആരവാഘോഷങ്ങള്‍
നേടിയതൊന്നുമവനെ തേടിയില്ല.
പരിമണമില്ലാത്ത തെരുവിന്‍കാറ്റില്‍
മുടിയൊതുക്കുന്നവള്‍
വിധിയെപ്പഴിച്ചു വിഷാദഭാവവുമായി
അവള്‍.
അതേ….
ഒരു സാമ്രാജ്യമതിഭ്രമത്തിന്നവശിഷ്ടം
ജന്മമോ,കര്‍മ്മമോ ശാപമെന്നറിയാതെ
ഇനി ആ കരവാള്‍ കഥപറയട്ടെ……

 

ദൈവത്തിന്‍ പ്രേമലേഖനം

=========================================================

നിന്നോടെനിക്ക് കുങ്കുമത്തിളക്കമേല്‍ക്കാത്ത
താലിതന്‍ ഭാരമില്ലാത്ത
കണികതെറ്റാത്ത കരുതലോടെ
തനുവിനോടൊന്നുമില്ലാത്ത പ്രണയം.
ദൂതനായവര്‍ കാത്തുനില്‍ക്കേ
അയക്കാത്തൊരക്ഷരങ്ങള്‍
പകരമെന്നത് വൃഥാവിലാക്കി
അളവിലുമധികമാകാത്തൊരനുരാഗം
സുന്ദരിയെ സ്തുതിഗീതത്തിലും
ബലഹീനയെ പരാതിപ്രളയത്തിലും
തേങ്ങലോടെ തിരികെയണയുമ്പോള്‍
നല്‍കിടാം ഞാന്‍
ആത്മാവിന്‍ പ്രണയവും
സ്‌നേഹത്തിന്‍ നിറകുടമാം
ദൈവത്തിന്‍ പ്രേമലേഖനം

ഉശിരുള്ള പെണ്ണ്.

======================================================================
തെരുവിന്‍ വിജനവീഥികളില്‍
ഭീതിതമാം രാവുകളില്‍
പുതച്ചുമൂടാതെ
ഏകയായി
ഭയമേതുമില്ലാതെ
സംഭ്രമമുണ്ടാക്കാനാളില്ലാതെ
അവള്‍..

തുടുത്ത അഴകുള്ളവള്‍
ഉണങ്ങി ശുശ്കിച്ചവള്‍
നീണ്ടുനിവര്‍ന്ന മിഴിയുള്ളവള്‍
സേന അഭിവാദ്യം ചെയ്യുന്നവള്‍
ഓടിയൊളിക്കാത്തവള്‍
സംഹാരതാണ്ഡവമാടാന്‍
സഹജരന്മാരുള്ളവള്‍..
ബലാല്‍ക്കാരത്തിന്നിരയാവാത്തവള്‍
ഗര്‍ഭപാത്രം നഖമുനയില്‍
വ്രണപ്പെടാത്തവള്‍
കരഞ്ഞുകാലുപിടിക്കാത്തവള്‍
മാനത്തിന്
ജീവന്
അലമുറയിടാത്തവള്‍…
സ്വതന്ത്ര രാജ്യം കണ്ട
ഒരേയൊരു ഉശിരുള്ള പെണ്ണ്.
ഗോമാതാവ്….!

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password