എങ്ങിനെ ചിരിക്കാതിരിക്കും. വാട്ട് വരുത്തിയ വിന
പേര് കാരണം ഒരു ചുകപ്പുകാര്‍ഡ് എഫ് സി ആഴ്‌സണലിന്റെ മുന്‍ കളിക്കാരന്‍ ആയിരുന്നു സാഞ്ചസ് ‘വാട്ട്’…., നല്ലകാലം കഴിഞ്ഞിട്ടും ആശാന്‍ കളി നിര്‍ത്തിയില്ല.. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ഹേമേല്‍ ഹെംസ്റ്റഡ് എന്ന ആറാം ഡിവിഷന്‍ ടീമില്‍ കളിക്കുന്നു.. ഇന്നലെ ഈസ്റ്റ് ടൈയൂറോക്കിനു എതിരെയുള്ള മത്സരത്തില്‍ ഇയാള്‍ ചെറിയ ഒരു ഫൗളിന് പിടിക്കപ്പെട്ടു..മഞ്ഞക്കാര്‍ഡ് കാര്‍ഡ് കൈയില്‍ എടുത്തു റഫറി ഇയാളോട് പേര് ചോദിച്ചു.ഒന്നും ഓര്‍ക്കതെ അയാള്‍ സ്വന്തം പേര് പറഞ്ഞു വാട്ട്.!
റഫറി കരുതിയത് അയാള്‍ തന്നെ പരിഹസിക്കുകയാണെന്നു.വീണ്ടും കടുപ്പിച്ചു ചോദിച്ചു.വാട്ട് ഈസ് യുര്‍ നെയിം.വീണ്ടും മറുപടി വാട്ട് എടാ ഇവന്‍ അഹംകാരിയാണല്ലോ വീണ്ടും തിരിച്ചു ചോദിക്കുന്നോ.അരിശം മൂത്തു റഫറി ചുകപ്പുകാര്‍ഡ് എടുത്തു വീശി, ഗെറ്റ് ഔട്ട്. പോരെ പുകില്‍.!
ഒടുവില്‍ ഇതൊക്കെകണ്ടുനിന്ന നായകന്‍ ജോര്‍ഡന്‍ പാര്‍ക്കേസ് ഓടി വന്നു റഫറിയോടു കഥകള്‍ ഒക്കെ ആദ്യം മുതല്‍ അവതരിപ്പിച്ചപ്പോള്‍ വിഢിത്തരം ഓര്‍ത്തുചിരിച്ചുകൊണ്ടു റഫറി നമ്മുടെ വാട്ടിനെ തിരിച്ചു വിളിച്ചു
0 Comments