All for Joomla The Word of Web Design

എങ്ങിനെ ഡോക്ടര്‍ എന്ന സ്വപ്നം യാഥാര്‍ഥ്യം ആക്കാം.

: അത്വിയ കെ.പി:

ഇന്ത്യയിലും വിദേശത്തും തൊഴില്‍ മേഖലയില്‍ ഇന്നും ഒന്നാം സ്ഥാനത്തു നില്കുന്നത് മെഡിക്കല്‍ രംഗം തന്നെയാണെന്നു പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. പ്ലസ് ടു വിനു സയന്‍സ് എടുത്തു പഠനം തുടങ്ങിയാല്‍ വിദ്യാര്‍ത്ഥിക്കും രക്ഷിതാവിനും ഒരേ ഒരു ലക്ഷ്യമേയുള്ളു. ഡോക്ടര്‍ ആകുക. അതിനു എന്ത് വിലകൊടുക്കാനും അവര്‍ തയ്യാറാണ്. അതിനാല് തന്നെ ഏറ്റവും കൂടുതല്‍ മത്സരവും ഈ രംഗത്ത് തന്നെയാണ് എന്ന് പറയേണ്ടല്ലോ..

എങ്ങിനെ ഡോക്ടര്‍ എന്ന സ്വപ്നം യാഥാര്‍ഥ്യം ആക്കാം.

ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു ഡോക്ടര്‍ ആകണമെങ്കില്‍ CBSE നടത്തുന്ന NEET ( National Eligibiltiy cum Etnrance Test) ഇല്‍ യോഗ്യത നേടിയിരിക്കണം.ഇന്ത്യയിലും വിദേശത്തു മുള്ള ഏതു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനും നീറ്റിനു യോഗ്യത നേടിയെടുക്കണം.

അതിനാല്‍ തന്നെ ഈ വര്‍ഷം വളരെ പ്രാധാന്യം ഉണ്ട് നീറ്റിനു കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യക്കു പുറത്തു പഠനം നടത്താന്‍ ഈ യോഗ്യത ആവശ്യമില്ലായിരുന്നു.അതായത് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി ക്കു ഡോക്ടര്‍ ആവണം എങ്കില്‍ നീറ്റിനു യോഗ്യത നേടുക തന്നെ വേണം.

കൂടാതെ ഈ വര്‍ഷത്തെ മറ്റൊരു സുപ്രധാന തീരുമാനം ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്കു NEET എഴുതാന്‍ കഴിയില്ല എന്നതാണ്.

കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വഴിയാധാരം ആകുന്ന ഒരു തീരുമാനം ആണ് അത്. ഇന്ന് കേരളത്തില്‍ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകള്‍ക്കൊപ്പം പ്ലസ് ടു പഠനം കൂടി ഒരേയിടത്തു തുടരാന്‍ വേണ്ടി കുറച്ചു കാലമായി ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയ രീതിയാണ് ഓപ്പണ്‍ സ്‌കൂള്‍ പഠനം. CBSE യുടെ ഈ തീരുമാനം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് വിഷമം വൃത്തത്തിലാക്കിയത്.ഈ വര്‍ഷത്തെ നീറ്റിനു പരീക്ഷ മെയ് 6 ഞാറാഴ്ചയാണ്. ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 9 വരെയാണ് അപേക്ഷ സ്വീകരിക്കുക. ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ ഇല്ലാതെ അപേക്ഷിക്കാന്‍ കഴിയില്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ നിന്നും
180 ചോദ്യങ്ങള്‍ അടങ്ങുന്ന 3 മണിക്കൂര്‍ പരീക്ഷയാണ് എഴുതേണ്ടത്.അഡ്മിഷന്‍ സമയത്തു കുട്ടിക്ക് 17 വയസു തികഞ്ഞിരിക്കണം. 25 വയസു കഴിയാനും പാടില്ല. സംവരണം ഉള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5വര്‍ഷത്തെ ഇളവ് ഉണ്ട്.

സയന്‍സ് വിഷയങ്ങളില്‍ 50% മാര്‍ക്ക് വാങ്ങിയിരിക്കണം.. SC/ST/OBC വിഭാഗങ്ങള്‍ക്കു 40% വും അംഗപരിമിതര്‍ക്കു 45% വും മതി.

1400 രൂപയാണ് ഫീസ്. SC/ST/PH എന്നിവര്‍ക്ക് 750 രൂപയാണ്. ഓണ്‍ലൈന്‍ ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ്, UPI അല്ലെങ്കില്‍ ഏതെങ്കിലും ewallet വഴിയോ ഫീസ് അടക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
1. അപേക്ഷയുടെ 3 പ്രിന്റ് ഔട്ട് എങ്കിലും എടുത്തു സൂക്ഷിക്കണം
2. ഫീസ് അടച്ചതിന്റെ രസീത്
3. അപേക്ഷ യില്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോയുടെ 5 കോപ്പികള്‍.

കൂടാതെ അപേക്ഷയില്‍ കൊടുത്ത മൊബൈല്‍ ഫോണ്‍ നമ്പറും ഇമെയില്‍ ഐഡി യും സൂക്ഷിച്ചു വെക്കണം
CBSE പ്രധാന പെട്ട വിവരങ്ങള്‍ sms /ഇമെയില്‍ വഴിയാണ് അറിയിക്കുക.

പ്രധാനപെട്ട തിയ്യതികള്‍ :

അപേക്ഷി ക്കേണ്ട അവസാന തിയ്യതി : മാര്‍ച്ച് 9
അപേക്ഷയിലെ തെറ്റ് തിരുത്തല്‍ : 12.3.18 16. 3. 18
അഡ്മിറ്റ് കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യല്‍ : ഏപ്രില്‍ രണ്ടാം വാരം മുതല്‍
പരീക്ഷ : മെയ് 6 ഞായറാഴ്ച

KEAM 2018

കേരളത്തില്‍ എഞ്ചിനീയറിങ് / മെഡിക്കല്‍ /ആര്‍കിടെകചര്‍ /അഗ്രികള്‍ചര്‍/ഫോറെസ്റ്റട്രി/ വെറ്ററിനറി /ഫിഷറിസ് /ഫര്‍മസി എന്നീ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും KEAM 2018 നു അപേക്ഷിക്കേണ്ടതാണ.
ഫെബ്രുവരി 1 മുതല്‍ KEAM അപേക്ഷ ഓണ്‍ലൈന്‍ ആയി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 28 ആണ്.

മറ്റുള്ളതില്‍ നിന്നും വിത്യസ്തമായി ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് എല്ലാ വിധ ഡോക്യുമെന്റുകളുടെ പകര്‍പോടെ തിരുവന്തപുരം എന്‍ട്രന്‍സ് പരീക്ഷ കണ്‍ട്രോളരുടെ ഓഫീസില്‍ മാര്‍ച്ച് 3 നു എത്തിയിരിക്കണം.

മെഡിക്കല്‍ / അഗ്രികള്‍ച്ചര്‍ /ഫോറെസ്ട്രി / വെറ്ററിനറി / ഫിഷറീസ് എന്നീ കോഴ്‌സു കള്‍ക്കു അപേക്ഷിക്കുന്നവര്‍ നീറ്റിനു സ്‌കോര്‍ വെച്ചു കേരള റാങ്ക് പ്രസിദ്ധീകരിചാണ് അഡ്മിഷന്‍ നല്‍കുന്നത്.

B. Pharm

ഫര്‍മസി കോഴ്‌സുകള്‍ക്കു അപേക്ഷിക്കുന്നവര്‍ കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് (KEAM ) പരീക്ഷയുടെ പേപ്പര്‍ 1 (ഫിസിക്‌സ് &കെമിസ്ട്രി ) എഴുതണം.
Athu പ്രകാരമാണ് B. Pharm നു റാങ്ക് നിശ്ചയിക്കുക.

പേപ്പര്‍ 1. ഏപ്രില്‍ 23 10 am 12. 30 pm ഫിസിക്‌സ് & കെമിസ്ട്രീ.

ഇതിനു പുറമെ ഇന്ത്യയില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി യിലെ മെഡിക്കല്‍ പഠനത്തിന് JIPMER 2018 പരീക്ഷ എഴുതണം. മാര്‍ച്ച് ആദ്യ ആഴ്ച അപേക്ഷ ക്ഷണിക്കുന്നതായിരിക്കും. പരീക്ഷ ജൂണ്‍ 3നു നടത്തും.
കൂടാതെ ഡല്‍ഹിയിലെ AlIMS ഡല്‍ഹിയിലും മറ്റു 8 കേന്ദ്രങ്ങളിലും ഉള്ള മെഡിക്കല്‍ പഠനത്തിനായി മെയ് മാസത്തില്‍ പരീക്ഷ നടത്തുന്നത് ആയിരിക്കും. www.aiimsexams.org, http:// mbbs.aiimsexams.org എന്നീ വെബ്‌സൈറ്റു കളില്‍ നിന്നും ഇതിന്റെ വിശദ വിവരങ്ങള്‍ ലഭിക്കും.

തുടരും…. .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar