All for Joomla The Word of Web Design

ഔബാമിയാങിന് പുറത്തേക്കുള്ള വഴി ഒരുങ്ങുന്നു

ഡോ.മുഹമ്മദ് അഷ്‌റഫ്. ജര്‍മ്മനി :…………………………………………

അച്ചടക്കലംഘനത്തിനു ഒരേ ഒരു സീസണില്‍ മൂന്നു തവണ ശിക്ഷണനടപടിക്ക് വിധേയനായ ഔബാമിയാങിനെ ഇനിയും വച്ചുകൊണ്ടിരിക്കുവാന്‍ ബൊറൂസിയ ഡോര്‍ട്ടുമുണ്ട് തയാറല്ലെന്നു ഇന്ന് അവരുടെ സ്‌പോര്‍ട്‌സ് ഡയറക്റ്റര്‍ മിഷായേല്‍ സൊര്‍ക്കു വ്യക്തമാക്കി…ടീം മീറ്റിങ്ങില്‍ പങ്കെടുക്കാതെ ഇന്നലെ പ്രശ്‌നം ഉണ്ടാക്കിയതിനെത്തുടര്‍ന്നു വോള്‍ഫ്‌സ് ബു ര്‍ഗിന് എതിരെയുള്ള മത്സരത്തില്‍ നിന്ന് ബൊറൂസിയ അവരുടെ സ്റ്റാര്‍ സ്‌ട്രൈക്കറെ സസ്‌പെന്റ് ചെയ്തിരുന്നു.. കഴിഞ്ഞതവണ റിയാല്‍ മാഡ്രിഡിന്റെ ഓഫര്‍ ഉണ്ടെന്ന ഔബയുടെ മാനേജരുടെ അറിയിപ്പിനെത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് ഈ ഗാബോണ്‍കാരന്റെ അച്ചടക്ക നടപടിക്ക് തുടക്കം കുറിച്ചത്, എന്നാല്‍ അങ്ങിനെ ഒരു ഓഫ്ഫര്‍ ഇല്ലായിരുന്നുവെന്നു ബൊറൂസിയ മാനേജുമെന്റും അറിയിച്ചിരുന്നു…തുടര്‍ന്ന് ചൈനയിലെ ഗാന്‍ചോ എവര്‍ ഗ്രാന്‍ഡെ ബീജിംഗ് സിംഗ്‌സോ ഗുയാന്‍ ക്ലൂബ്ബ്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും പരാജയപ്പെട്ടിരുന്നു .. ഏറ്റവും പുതിയ വാര്‍ത്ത ആയിരിക്കുന്നത് അലക്‌സസീസ് സാഞ്ചസ് പോകുന്ന ഒഴിവില്‍ ആഴ്‌സനലിലേക്കുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതിയ അച്ചടക്ക ലംഘനം എന്നാണ്. എന്തായാലും മനോഹരമായ ഗോളുകള്‍ ഒഴുകിയെത്തിയിരുന്ന ആ ബൂട്ടുകളുടെ ഉടമക്ക് ഇന്നലെവരെ ഉണ്ടായിരുന്ന സ്ഥാനമില്ല ഇന്ന് ബൊറൂസിയ കാണികള്‍ക്കു ഉള്ളത്

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar