കര്‍ണാടക പതാകക്ക് മന്ത്രി സഭയുടെ അംഗീകാരം.

ബംഗളൂരു: കര്‍ണാടക സംസ്ഥാനത്തിന് മാത്രമായി രൂപപ്പെടുത്തിയ പതാകക്ക് മന്ത്രി സഭയുടെ അംഗീകാരം. മഞ്ഞ, വെള്ള ചുവപ്പ് വര്‍ണ്ണങ്ങളുമായി രൂപപ്പെടുത്തി പതാകക്ക് ഇനി കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. അങ്ങിനെ ആയാല്‍ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാവും കര്‍ണാടക. നിലവില്‍ കശ്മീരിനാണ് സ്വന്തമായി പതാകയുള്ളത്.
കര്‍ണാടകയ്ക്കായി പ്രത്യേക പതാക രൂപപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു.
സംസ്ഥാന പതാക രൂപീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ഒരു രാജ്യത്ത് രണ്ട് പതാക അംഗീകരിക്കാനാവില്ലെന്ന വാദവുമായി ബി.ജെ.പി. രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അടയാളപ്പെടുത്തുന്നതാണ് ദേശീയ പതാകയെന്നും, അത് മാത്രമേ അംഗീകരിക്കേണ്ടതുള്ളൂവെന്നുമാണ് ബി.ജെ.പി വാദിച്ചത്.
കാവേരി നദീജല തര്‍ക്ക സമയത്തും ചുവപ്പും മഞ്ഞയും കലര്‍ന്ന പതാക കര്‍ണാടകയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
0 Comments