All for Joomla The Word of Web Design

കാണാതായ കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് കണ്ടെത്തി.

കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായ കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് കണ്ടെത്തി.കുമാരസ്വാമി കളംകൊള്ളിത്താഴത്തിന് സമീപത്തുനിന്ന് കാണാതായ ഞേറക്കാട്ട് മീത്തല്‍ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ ഷെയ്ഖ് (13), ഞേറക്കാട്ട് മീത്തല്‍ രാധാകൃഷ്ണന്റെ മകന്‍ അഭിനവ് കൃഷ്ണ (14) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയായിരുന്ന പൊലിസിന്  ഇന്നലെ വൈകുന്നേരം കുട്ടികള്‍ പറശ്ശിനിക്കടവ് അമ്പല പരിസരത്തുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലിസും നാട്ടുകാരും നടത്തിയ പരിശോധനയില്‍ രാവിലെ പത്തുമണിയോടെ ഇവരെ ക്ഷേത്രത്തിനു സമീപത്തുനിന്ന് കണ്ടെത്തി.

കുട്ടികള്‍ രണ്ടുപേരും അവശരാണെന്നും കുട്ടികള്‍ക്കൊപ്പം ഒരു മുതിര്‍ന്ന ആളുകൂടിയുണ്ടെന്നുമാണ് പോലിസ് നല്‍കുന്ന വിവരം. അയാളെക്കുറിച്ച് പൊലിസ് അന്വേഷിച്ചുവരികയാണെന്നും അറിയിച്ചു. രാവിലെ അഞ്ചരയോടെ മദ്രസയിലേക്കെന്നു പറഞ്ഞാണ് മുഹമ്മദ് ഷാഹില്‍ വീട്ടില്‍നിന്ന് പോയത്. എന്നാല്‍ കുട്ടി മദ്രസയില്‍ എത്തിയില്ല. ഈ സമയത്തുതന്നെയാണ് സമീപത്തെ വീട്ടിലെ അഭിനവിനെയും കാണാതാകുന്നത്. കാക്കൂര്‍ പൊലീസ് ഇവര്‍ക്കായി വ്യാപകമായ അന്വേഷണം നടത്തുന്നതിനിടെയാണ് ഇവരെ കണ്ണൂരില്‍ കണ്ടെത്തിയത്.

ക്കടവ് ക്ഷേത്ര പരിസരത്ത് കണ്ടെത്തി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password