All for Joomla The Word of Web Design

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

കുവൈത്ത് : കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കി. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് കാലാവധി. താമസ നിയമലംഘകരായ വിദേശികള്‍ക്ക് ഇക്കാലയളവില്‍ പിഴയടച്ച് താമസം നിയമവിധേയമാക്കുയോ പിഴയടക്കാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോവുകയോ ചെയ്യാം. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യാത്ര വിലക്കുള്ളവര്‍ക്കും കോടതിയില്‍ കേസുള്ളവര്‍ക്കും പൊതുമാപ്പിന്റെ ഇളവ്? ലഭിക്കില്ല. കുവൈത്തിന്റെ ഏത് അതിര്‍ത്തി വഴിയും ആനുകൂല്യം ഉപയോഗിച്ച് രാജ്യം വിടാം. പാസ്‌പോര്‍ട്ട് ഉള്ളവര്‍ പ്രത്യേകിച്ച് രേഖകള്‍ തയാറാക്കുകയോ ഓഫിസുകളില്‍ പോവുകയോ വേണ്ടതില്ല. വിമാനമാര്‍ഗം പോവുന്നവര്‍ക്ക് ടിക്കറ്റെടുത്ത് വിമാനത്താവളത്തിലെത്തിയാല്‍ മതി. പിഴയടച്ച് പോവുന്നവര്‍ക്ക് പുതിയ വിസയില്‍ തിരിച്ചെത്തുന്നതിന് തടസ്സമൊന്നുമില്ല. ഇതിനിടയില്‍ പരിശോധനയില്‍ പിടിക്കപ്പെടുന്നവരെയും കയറ്റിയയക്കും. നിലവില്‍ ഒരു ലക്ഷത്തില്‍ പരം വിദേശികള്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 29000 പേര്‍ ഇന്ത്യക്കാരാണ്.
അവസാനമായി 2011ലാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തേക്ക് അനുവദിച്ച അന്നത്തെ പൊതുമാപ്പില്‍ അനധികൃത താമസക്കാരില്‍ കുറച്ചു പേര്‍ മാത്രമാണ് ഇളവു പ്രയോജനപ്പെടുത്തിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar