ദമാം: മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന സീതി ഹാജി വിന്നേഴ്സ് ട്രോഫിക്കും ദാറുസിഹ കാഷ് അവാർഡിനും എയർ ഇന്ത്യ റണേഴ്സ് കപ്പിനും കാഷ് അവാർഡിനും വേണ്ടി ദാദാഭായ് ട്രാവൽസിന്റെ സഹകരണത്തോടെ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുമായി ചേർന്ന് നടത്തുന്ന പി.എ മുഹമ്മദാജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ മാഡ്രിഡ് എഫ്സി യൂത്ത് ക്ലബ്ബ് അൽകോബാറിനേയും, മലബാർ യുണൈറ്റഡ് എഫ്സി റോയൽ ട്രാവൽസ് ബദർ എഫ്സിയേയും, ലാന്റേണ് എഫ്സി റിയാദ് ജുബൈൽ എഫ്സിയേയും, റയിൻബോ എഫ്സി യുഎസ്ജി ബോറൽ യുഎഫ്സിയേയും നേരിടും. ടൂർണമെൻറിന്റെ മൂന്നാം വാരമായ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രീക്വാർട്ടർ പോരാട്ടങ്ങൾ കാണികളിൽ ആവേശം പകർന്നു.
ആദ്യ മത്സരത്തിൽ പൊരുതി കളിച്ച ദമാം സോക്കറിനെ രണ്ട് ഗോളുകൾക്ക് മറികടന്നാണ് ലാന്േറണ് റിയാദ് എഫ്സി ക്വാർട്ടറിൽ കടന്നത്. ലാന്റേണ് എഫ്സിക്കായി ഗോൾ സ്കോർ ചെയ്ത ഷിബു കളിയിലെ താരമായി. രണ്ടാം മത്സരത്തിൽ കെപ് വ എഫ്സിയെ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് തറപറ്റിച്ചാണ് യുഎസ്ജി ബോറൽ യുഎഫ്സി ക്വാർട്ടറിൽ ഇടം നേടിയത്. യുഎഫ്സിക്കായി ഹാട്രിക് ഗോൾ നേടിയ നിസാർ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞടുക്കപ്പെട്ടു. ആവേശകരമായ അവസാന പ്രീക്വാർട്ടർ പോരാട്ടത്തിൽ യംഗ് സ്റ്റാർ ടയോട്ടയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് റോയൽ ട്രാവൽസ് ബദർ എഫ്സി ക്വാർട്ടറിൽ ഇടം നേടിയത്. ബദർ എഫ്സിക്കായി സനൂജ് ഗോളുകൾ സ്കോർ ചെയ്തു. ബദറിനായി തകർത്ത് കളിച്ച അനീസ് മോളൂരാണ് കളിയിലെ താരം. യൂസുഫ് (ദാറുസിഹ), അക്തർ (എയർ ഇന്ത്യ), സലീൽ (ദാദാ ബായ് ട്രാവൽസ്), റഫീഖ് (വെൽക്കം റെസ്റ്റോറന്റ്), ഹക്കീം ( രുചി റെസ്റ്റോറന്റ്), ഇഫ്തിഖാർ (ഗൾഫ് വാട്ടർ), ഫൈസൽ കൊടുമ, (ടീടൈം), മാധ്യമ പ്രവർത്തകരായ അബ്ദുൽ അലി കളത്തിങ്ങൽ, അലവി എടവണ്ണ, കബീർ കൊണ്ടോട്ടി, മാമു നിസാർ, ഹമീദ് ചാലിൽ, രാജു നായിഡു, റഫീഖ് കൂട്ടിലങ്ങാടി, റിയാസ് പറളി, കുഞ്ഞി മുഹമ്മദ് കടവനാട്, വിൽഫ്രഡ് ആൻഡറൂസ്, അഷ്റഫ് തലപ്പുഴ, അലി വള്ളത്തിൽ, റഷീദ് ഒറ്റപ്പാലം തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. എൻജി. സി.ഹാഷിം, ആലിക്കുട്ടി ഒളവട്ടൂർ, റഫീഖ് പൊയിലിത്തൊടി, ഇഖ്ബാൽ ആനമങ്ങാട്, അൻസാർ തങ്ങൾ, തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു.
സ്വദേശി റഫറിമാരായ മൂസ അൽ തബേഷ്, നാജി അൽ ഹസൻ, ഹുസൈൻ അൽ തുർക്കി, അഷ്റഫ് മഖ്ദൂം തുടങ്ങിയവർ കളി നിയന്ത്രിച്ചു. മലപ്പുറം ജില്ലാ കഐംസിസി ഭാരവാഹികളായ ഹുസൈൻ കെ. പി, ഷബീർ തേഞ്ഞിപ്പലം, ജൗഹർ കുനിയിൽ, ബഷീർ ആലുങ്ങൽ, അലി ഭായ് ഉൗരകം, മുജീബ് കൊളത്തൂർ, മുഹമ്മദലി കോട്ടക്കൽ, റസൽ ചുണ്ടക്കാടൻ, ആസിഫ് കൊണ്ടോട്ടി, സഹീർ മുസ്ലിയാരങ്ങാടി, ബാദ്ഷാ പൊന്നാനി, ഇസ്മായിൽ പുള്ളാട്ട്, ഇസ്ഹാഖ് കോഡൂർ, ആശിഖ് ചേലേന്പ്ര, അസീസ് വെളിമുക്ക്, കരീം വേങ്ങര, വഹീദ് ഏറനാട്, ഫാസിൽ കോട്ടക്കൽ, റസാഖ് കൊണ്ടോട്ടി, മുഹമ്മദ് താനൂർ, അബ്ദുറഹ്മാൻ, ശിഹാബ് വറ്റല്ലൂർ, ആരിഫ് കൊണ്ടോട്ടി, ഷമീം കുനിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. നേരത്തേ കഐംസിസി മണ്ഡലം കമ്മിറ്റികൾക്കായുള്ള മത്സരത്തിൽ വണ്ടൂർകോട്ടക്കൽ സംയുക്ത ടീമിനെ തോൽപ്പിച്ച് കൊണ്ടോട്ടിയും, താനൂരിനെ തോൽപ്പിച്ച് മങ്കടയും ക്വാർട്ടറിൽ കടന്നു. മങ്കടയുടെ അബ്ദുൽ ലത്തീഫും, കൊണ്ടോട്ടിയുടെ ഗോൾകീപ്പർ ഉമറും മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ക്വാർട്ടർ പോരാട്ടങ്ങൾ അടുത്ത വെള്ളിയാഴ്ച ആറു മുതൽ ആരംഭിക്കും.