കേരളത്തില്‍ നിന്നുള്ള  സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി.

ന്യൂഡല്‍ഹി: ഒടുവില്‍ കേരളത്തില്‍ നിന്നുള്ള  സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി. നാല് തവണ  നിഷേധിച്ച അനുമതിയാണ് അഞ്ചാം തവണത്തെ അപേക്ഷയില്‍ നല്‍കിയിരിക്കുന്നത്. ഈ മാസം 19ന് പ്രധാനമന്ത്രിയെ കാണാമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. കഞ്ചിക്കോട് ഫാക്ടറി വിഷയം, കേരളത്തിനുള്ള റേഷന്‍ വിഹിതം വര്‍ധന എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നത്. അമേരിക്കയിലുളള മുഖ്യമന്ത്രി 18നാണ് തിരികെ എത്തുക. ഇതിന് ശേഷമാണ് പ്രധാനമന്ത്രിയെ കാണുക.

നീതി ആയോഗിന്റെ യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അനുമതി നിഷേധിച്ചിരുന്നു. ഈ ദിവസം അല്ലെങ്കില്‍ പ്രധാനമന്ത്രിക്ക് സൗകര്യമുള്ള ഒരു ദിവസം സമയം അനുവദിക്കാന്‍ കത്ത് നല്‍കിയിട്ടും ഫലമുണ്ടായില്ല. പിന്നീട് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ദില്ലിയില്‍ ചെന്നപ്പോഴും പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു. എന്നാല്‍ പകരമായി ഭക്ഷ്യ പൊതുവിതരണ മന്ത്രി റാംവിലാസ് പസ്വാനെ കാണാനായിരുന്നു മറുപടി. നേരത്തെ നോട്ട് നിരോധന കാലത്ത് സഹകരണ ബാങ്കുകളുടെ പ്രതിസന്ധി വിഷയത്തിലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar