കൈകോര്‍ത്ത് കൊറിയകള്‍ :ഇനിയില്ല യുദ്ധം

പാന്‍മുന്‍ജോം : ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ ശത്രുതാനടപടികളും അവസാനിപ്പിക്കാന്‍ ഉത്തര-ദക്ഷിണ കൊറിയകള്‍ ധാരണയിലെത്തി. ഇതോടൊപ്പം കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ ആണവനിരായുധീകരണത്തിനും ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ ധാരണയായി. ലോകസമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തി സാങ്കേതികമായി ഇരുരാഷ്ട്രങ്ങളും തമ്മില്‍ നിലവിലുണ്ടായിരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇനും സമാധാന കരാര്‍ ഒപ്പുവച്ചു. ഇന്ന് രാവിലെ ദക്ഷിണ കൊറിയയിലെത്തിയ ഉത്തരകൊറിയന്‍ നേതാവ് കിം, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇനുമായി പാന്‍മുന്‍ജോം ഗ്രാമത്തിലെ പീസ് ഹൗസില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ചരിത്രപരമായ തീരുമാനങ്ങള്‍ ഒപ്പുവയ്ക്കപ്പെട്ടത്.
0 Comments