കൈക്കൂലിവാങ്ങിയ ഒരു കുപ്പി വൈനിനു വില നാലായിരം ഡോളര്‍ ..!

ഡോ.മുഹമ്മദ് അഷ്റഫ്.ജര്‍മ്മനി :…………………………………………
കൈക്കൂലിവാങ്ങിയ ഒരു കുപ്പി വൈന്‍ വില നാലായിരം ഡോളര്‍ ..!
അഴിമതി നിരോധം തായ്ലന്ഡ് മോഡല്‍.
ഇന്റലിജന്‍സ് മേധാവി മുപ്പത്തിയൊന്നു വര്‍ഷം അഴിയെണ്ണണം.
തായിലാണ്ടിന്റെ ഇന്റെലിജെന്‍സ് വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ പൊങ്ങതപ് ചായക്കോപ്പന്സിനെതിരെ ലഭിച്ച പരാതികളെക്കുറിച്ചു അന്വേഷിക്കാന്‍ അദേഹത്തിന്റെ തന്നെ പോലീസ് എത്തിയപ്പോള്‍ കണ്ട കാഴ്ച പെരും കള്ളന് കപ്പലില്‍ തന്നെ എന്ന് തെളിയിക്കും വിധമായിരുന്നു.. അറിയപ്പെടുന്ന റോളക്സ് വച്ച് പ്രേമികൂടിയ തങ്ങളുടെ അധിപന്റെ ശേഖരത്തില്‍ നിന്നും പിടിച്ചെടുത്തത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണവും വജ്രവും പതിച്ച നൂറുകണക്കിന് റോളക്സുകളായിരുന്നു. ശ്രീ ബുദ്ധന്റെ സ്വര്‍ണ്ണ പ്രതിമ മുതല്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ വരെ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. അഴിമതി നിരോധന വകുപ്പ് തലവന്‍ അഴിമതിക്കായി വാങ്ങിക്കൂട്ടിയതു പിടിച്ചെടുത്തതില്‍ ഏറ്റവും സവിശേഷമായതു നാലായിരം ഡോളര്‍ വിലയുള്ള ഒരു കുപ്പി ഫ്രഞ്ച് വൈന്‍ ആയിരുന്നു. എന്തായാലും അദ്ദേഹത്തിന് അടുത്ത 31 വര്‍ഷം ജയിലില്‍ നിന്ന് കിട്ടുന്ന കഞ്ഞിവെള്ളം വൈന്‍ ആയി കുടിക്കാം എന്നതാണ് സത്യം.
ഇത്രയും ഉന്നതനായ ഒരാളെ അകത്താക്കാന്‍ തങ്ങളുടെ പോലീസ് പ്രകടിപ്പിച്ച തന്റേടത്തില്‍ ആഹ്ളാദിക്കുകയാണ് ഇപ്പോള്‍ തായ് ജനത.
0 Comments