കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് എഐസിസി പ്ലീനറി സമ്മേളനം

ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് എഐസിസി പ്ലീനറി സമ്മേളനം. വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ സഖ്യരൂപീകരണമാണ് പ്രമേയം നിര്‍ദേശിക്കുന്നത്. ബിജെപി വെറുപ്പിന്റെ ഭാഷ ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്നേഹമാണ് പ്രയോഗിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും പ്രമേയം പറയുന്നു.
0 Comments