കോണ്‍ഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു

ബംഗളൂരു:ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ജനതാദള്‍ നേതാവ് എച്ച്.ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ സോണിയാ ഗാന്ധിയും അദേഹവുമായി ചര്‍ച്ച നടത്തി. ഇരുകൂട്ടരും ഒന്നിച്ച് ഗവര്‍ണറെ കണ്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ചാണക്യ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്. ജനതാദള്‍ സെക്യൂലറിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു കൊണ്ടാണ് ബിജെപിയുടെ കര്‍ണാടക പിടിക്കാനുള്ള ശ്രമത്തിന് തടയിടാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.
ജനതാദള്‍ നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദവി നല്‍കി കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വാഗ്ദാനം ജെഡിഎസ് സ്വീകരിച്ചിട്ടുണ്ട്. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇന്ന് വൈകീട്ട് തന്നെ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് നീക്കം. കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ദരാമയ്യയും ഇതിനെ അനുകൂലിച്ചിട്ടുണ്ട്. ഇക്കാര്യം കര്‍ണാടക തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ സി വേണുഗോപാല്‍ സ്ഥിരീകരിച്ചു.
അതേ സമയം, മറുതന്ത്രങ്ങളുമായി ബിജെപിയും രംഗത്തുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പയും ഇന്ന് തന്നെ ഗവര്‍ണറെ കാണുമെന്നാണ് അറിയുന്നത്. ഗവര്‍ണര്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നതിനാല്‍ കര്‍ണാടക ആര് ഭരിക്കുമെന്ന കാര്യം ഇപ്പോഴും ചോദ്യ ചിഹ്നമായി തുടരുകയാണ്.
0 Comments