കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം.

സാവോ പോളോ: കോപ്പ അമേരിക്കയില്‍ നാളെ മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം. നാളെ രാവിലെ ആറിന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബ്രസീല്‍, പാരഗ്വേയെ നേരിടും.
ശനിയാഴ്ച പുലര്‍ച്ചെ12.30ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന, വെനസ്വാലയുമായി ഏറ്റുമുട്ടും. ശനിയാഴ്ച രാവിലെ 4.30ന് കൊളംബിയ ചിലിയെയും ഞായറാഴ്ച പുലര്‍ച്ചെ 12.30ന് ഉറുഗ്വോ, പെറുവിനെയും നേരിടും. സെമിഫൈനല്‍ ജൂലൈ മൂന്നിനും നാലിനും നടക്കും. ഫൈനല്‍ ഞായറാഴ്ച പുലര്‍ച്ചെ 1.30നാണ്.
മൂന്ന് മത്സരങ്ങളിലും വിജയിച്ച കൊളംബിയയാണ് ഒന്‍പത് പോയന്റുമായി പട്ടികയില്‍ ഒന്നാമതുള്ളത്. ഗ്രൂപ്പ് ബി യില്‍ അര്‍ജന്റീന, പാരഗ്വോ, ഖത്തര്‍ എന്നിവയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാംപ്യന്മാരായാണ് കൊളംബിയയുടെ വരവ്.
ബി ഗ്രൂപ്പില്‍ നാല് പോയന്റുമാ!യി രണ്ടാമതെത്തിയ അര്‍ജന്റീന ഒരു വിജയവും ഒരു സമനിലയും ഒരു പരാജയവും നേടി. കൊളംബിയയോട് രണ്ട് ഗോളിന് പരാജയമറിഞ്ഞ അര്‍ജന്റീന പരാഗ്വോയോട് ഒരു ഗോളിന് സമനില വഴങ്ങേണ്ടി വന്നു. ഖത്തറിന് രണ്ട് ഗോളിന് പരാജയപ്പെടുത്തിയത് മാത്രമാണ് മെസിപടയുടെ നേട്ടം.
ഏഴ് പോയന്റുകള്‍ വീതം നേടിയ ബ്രസീലും ഉറുഗ്വോയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. രണ്ട് വിജയവും ഒരു സമനിലയുമായാണ് ബ്രസീല്‍ ഏ ഗ്രൂപ്പ് ചാംപ്യന്മാരായി ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കുന്നത്.
ഏകപക്ഷീയമായ മൂന്ന് ഗോളിനും ബൊളീവിയയെയും അഞ്ച് ഗോളിന് പെറുവിനെ പരാജയപ്പെടുത്തിയ ബ്രസീല്‍, വെനെസ്വേലയോട് ഗോള്‍ രഹിത സമനില നേടേണ്ടി വന്നു. ഏ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള വെനെസ്വോല ഒരു വിജയവും രണ്ട് വീതം സമനിലയുമായാണ് ക്വാര്‍ട്ടറിലെത്തുന്നത്.
സി ഗ്രൂപ്പ് ചാംപ്യന്മാരായ ഉറുഗ്വോ രണ്ട് വിജയവും ഒരു സമനിലയുമായാണ് ഏഴ് പോയന്റ് കരസ്ഥമാക്കിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ചിലി രണ്ട് വിജയവും ഒരു പരാജയവുമായി ആറ് പോയന്റ് നേടി.
ഇക്കഡോറിനെ നാല് ഗോളിനും ചിലിയെ ഒരു ഗോളിനും പരാജയപ്പെടുത്തിയ ഉറുഗ്വോ ജപ്പാനുമായി രണ്ട് ഗോളിന് സമനില വഴങ്ങേണ്ടി വന്നു. ജപ്പാനെ നേരിട്ടുള്ള നാല് ഗോളിനും ഇക്കഡോറിന് ഒന്നിനെതിരെ രണ്ട് ഗോളിനും വിജയിച്ച ചിലി ഉറുഗ്വോയോട് ഒരു ഗോളിന് പരാജയമറിഞ്ഞു.
0 Comments