Email :33
കോഴിക്കോട്: മലബാറിലെ ഷോപ്പിംഗ് അനുഭവങ്ങൾക്ക് പുതിയ മാനം രചിച്ചു കോഴിക്കോട് ലുലുമാൾ തുറന്നു. മാങ്കാവിൽ മൂന്നര ലക്ഷം സ്‌ക്വയർഫീറ്റിൽ ആണ് ലുലുമാൾ ഒരുങ്ങിയത്. മൂന്ന് നിലകളിലുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. രാവിലെ 11മുതൽ ഷോപ്പിങ്ങിനായി മാൾ തുറന്നു പ്രവർത്തിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയതായി മാനേജ്മെൻ്റ് അറിയിച്ചു.
ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ മികച്ച ഇൻഡോർ ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറയും സജ്ജമാണ്. ഒന്നര ലക്ഷം സ്‌ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്നു എന്നതാണ് പ്രത്യേകത.