All for Joomla The Word of Web Design

ഗള്‍ഫില്‍ ബഖാലകളും പ്രതിസന്ധിയിലേക്ക്‌

ദു​ബാ​യ്:  ചെ​റു​കി​ട പ​ല​വ്യ​ഞ്ജ​ന ക​ട​ക​ളാ​യ ബഖാല​ക​ളു​ടെ വി​സ്തൃ​തി​യും മോ​ടി​യും കൂ​ട്ട​ണ​മെ​ന്നും, ഘ​ട​ന​യി​ല്‍ മാ​റ്റം ​വ​രു​ത്ത​ണ​മെ​ന്നു​മു​ള്ള ഉ​ത്ത​ര​വ് മ​ഹാ​ഭൂ​രി​പ​ക്ഷ​വും മ​ല​യാ​ളി​ക​ളാ​യ ബ​ഖ​ല ഉ​ട​മ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.ഗള്‍ഫിലെ അവികസിത പ്രദേശങ്ങളിലും നഗരങ്ങളിലും ഒരുപോലെ പ്രവര്‍ത്തിച്ചിരുന്ന ചെറിയ ഗ്രോസറികളെയാണ് ബക്കാലകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.ആ​റ് ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ബഖാല  ഉ​ട​മ​ക​ളി​ല്‍ 90 ശ​ത​മാ​ന​വും മ​ല​യാ​ളി​ക​ളാ​ണ്.അടിക്കടി ഉണ്ടാവുന്ന പുതിയ നിയമങ്ങളും നിബന്ധനകളും മൂലം പ്രതിസന്ധി നേരിടുന്ന ഗള്‍ഫിലെ ചെറുകിട വ്യാപാരികള്‍ക്ക് അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെടുകയാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിലൂടെ. വലിയ വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കപ്പെടുമ്പോള്‍ അടച്ചുപൂട്ടേണ്ടി വരുന്നതും ഇത്തരം ചെറിയ ബക്കാലകളാണ്. ഒരു ബക്കാലയില്‍ ഉടമക്ക് പുറമെ രണ്ടും മൂന്നും പണിക്കാര്‍ വരെ ഉണ്ടാവാറാണ്ട്. ഗള്‍ഫ് തൊഴില്‍ വിപണിയിലെ വലിയൊരു വിഭാഗം ഇത്തരം ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതോടെ നാട്ടിലേക്ക് തിരിച്ചു പോവേണ്ടി വരും.
അ​ബു​ദാ​ബി​യി​ലെ ബഖാല പ​രി​ഷ്കാ​ര​മു​ണ്ടാ​ക്കി​യ സാ​മ്പ​ത്തി​ക ആ​ഘാ​ത​ത്തി​ല്‍ നി​ന്നും മ​ല​യാ​ളി ക​ട​യു​ട​മ​ക​ള്‍ മോ​ചി​ത​രാ​കു​ന്ന​തി​നു മു​മ്പാ​ണ്  ദു​ബാ​യി​ലെ ബഖാല പ​രി​ഷ്കാ​രം. മാ​ളു​ക​ളു​ടേ​യും ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളു​ടേ​യും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളു​ടേ​യും സം​ഖ്യ യു​.എ.​ഇ​യി​ലാ​കെ പെ​രു​കു​ന്ന​തി​നി​ട​യി​ല്‍ വ​ള​രെ ചെ​റി​യ ലാ​ഭ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ബഖാല പ്ര​വാ​സി​മ​ല​യാ​ളി​ക​ളി​ലെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്‍റെ ഉ​പ​ജീ​വ​ന​മാ​ര്‍ഗ​മാ​ണ്.
മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് ഈ ​ചെ​റു​കി​ട പ​ല​ച​ര​ക്ക് ക​ട​ക​ള്‍ പു​തു​ക്കാ​ന്‍ വ​ന്‍തു​ക​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്ന​ത് ഈ ​സ്ഥാ​പ​ന​ങ്ങ​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കും. ഈ ​വ​ര്‍ഷം അ​വ​സാ​നം വ​രെ ബഖാല ന​വീ​ക​ര​ണ​ത്തി​ന് സാ​വ​കാ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ന​വീ​ക​ര​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ദു​ബാ​യി​ലെ ബഖാല​ക​ളി​ല്‍ വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.
ഗ​ർ​ഫ് മേ​ഖ​ല​യി​ലെ സ്വ​ദേ​ശി വ​ത്ക​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ട​ത്ത​ര​ക്കാ​രെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ക​ടു​ത്ത ന​ട​പ​ടി​ക​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ കൂ​ട്ട​ത്തോ​ടെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഈ ​നീ​ക്ക​ത്തി​ൽ ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ട്ട​ത് മ​ല​യാ​ളി​ക​ൾ​ക്കാ​യി​രു​ന്നു. ഗവണ്ടമെന്റ് മുന്നോട്ടു വെക്കുന്ന സ്ഥലസൗകര്യവും രൂപകല്‍പ്പനയും പാലിക്കുക എന്നത് വലിയ പ്രതിസന്ധി തന്നെയാണ്. ചെറിയ ഒറ്റമുറി കടകളിലാണ് പല ബക്കാലകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവ സര്‍ക്കാര്‍ നിബന്ധനകളിലേക്ക് വിപുലീകരിക്കുക എന്നത് സാദ്ധ്യമല്ല,കാരണം ആവശ്യമായ കടകള്‍ ലഭിക്കില്ല എന്നത് തന്നെ. മാത്രവുമല്ല നിര്‍ദ്ദേശിക്കുന്നരീതിയില്‍ ആധുനിക വത്കരണം നടത്തുക എന്നത് വലിയ ഭാരിച്ച സാമ്പത്തിക ബാധ്യതയും വരുത്തിവെക്കും.അതിനാല്‍ തന്നെ മിക്കവരും കട ഒഴിവാക്കി മറ്റെന്തെങ്കിലും ആലോചിക്കുകയാണ് ഇപ്പോള്‍.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar