All for Joomla The Word of Web Design

ഗുലാം ഹുസ്സൈനു പതിനാറാമത് പ്രവാസി ഭാരതി (കേരള) അവാര്‍ഡ് സമ്മാനിച്ചു.

തിരുവനന്തപുരം. പ്രവാസി പുനരിധിവാസ പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ചുകൊണ്ട് ഗ്ലൊബല്‍ പ്രവാസി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ഗുലാം ഹുസ്സൈനു പതിനാറാമത് പ്രവാസി ഭാരതി (കേരള) അവാര്‍ഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കര്‍ണ്ണാടക മന്ത്രി യു.ടി ഖാദറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.സ്പീക്കര്‍ പി.രാമകൃഷ്ണന്‍, പി.ജെ കുര്യന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരടക്കം നിരവധി പ്രമുഖര്‍ ചടങ്ങിന്‍ സംബന്ധിച്ചു.
പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയാണ് ഗുലാം ഹുസ്സൈനെന്ന് യു.ടി ഖാദര്‍ പറഞ്ഞു. പ്രവാസ ലോകത്ത് ഇപ്പോള്‍ സംഭവിക്കുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നിരവധി കര്‍മ്മ പരിപാടികളാണ് ഗുലാമിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രവാസികളുടെ പുനരധിവാസം എന്നത് ഭരണകൂടങ്ങള്‍ക്ക് കനത്തവെല്ലുവിളിയാണെന്നും അത്തരം പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാനം ബൃഹത് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാമെന്നും പി രാമകൃഷ്ണന്‍ പറഞ്ഞു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലൊബല്‍ പ്രവാസി വെല്‍ഫയര്‍ സൊസൈറ്റിയുടെ കീഴില്‍ ഗുലാം ഹുസ്സന്‍ നടത്തിയ സേവനങ്ങളെ മാനിച്ചാണ് പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറഞ്ഞു. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നിരവധി പദ്ധതികള്‍ രൂപപ്പെടുത്തി നടപ്പിലാക്കിയിട്ടുണ്ട് അദ്ദേഹം

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password