All for Joomla The Word of Web Design

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കാലിഫോര്‍ണിയ: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ് ഡ്രാമാ വിഭാഗത്തില്‍ ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയ്ല്‍ പുരസ്‌കാരം നേടി. സീരീസിലെ അഭിനയ മികവിന് എലിസബത്ത് മോസ് മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. ദി ഈസ് അസ് എന്ന ടിവി സീരീസ് ഡ്രാമാ വിഭാഗത്തില്‍ സ്റ്റെര്‍ലിങ് കെ. ബ്രൗണ്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

ദി ഷേപ്പ് ഓഫ് വാട്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്ത ഗ്വില്ലര്‍മോ ഡെല്‍ ടോറോ ആണ് മികച്ച സംവിധായകന്‍. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ലേഡി ബേഡ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

പുരസ്‌കാരജേതാക്കള്‍
മികച്ച ചിത്രം, മ്യൂസിക്കല്‍ കോമഡി ലേഡി ബേഡ്
മികച്ച നടി (മോഷന്‍ പിക്ചര്‍) സയോര്‍സ് റോണാന്‍ (ലേഡി ബേഡ്)
മികച്ച നടന്‍ (മോഷന്‍ പിക്ചര്‍) ജയിംസ് ഫ്രാങ്കോ ( ദ ഡിസാസ്റ്റര്‍)
മികച്ച സംവിധായകന്‍ ഗില്ലേര്‍മോ ടെല്‍ ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്‍)
മിചകച്ച ടിവി ഫിലിം ബിഗ് ലിറ്റില്‍ ലൈസ
മികച്ച നടി (ടിവി ഫിലിം ) നിക്കോള്‍ കിഡ്മാന്‍ ( ബിഗ് ലിറ്റില്‍ ലൈസ്)
മികച്ച ടിവി സീരീസ് ദ ഹാന്റ് മെയ്ഡ് ടെയില്‍
മികച്ച നടി (ടിവി സീരീസ്, ഡ്രാമ) എലിസബത്ത് മോസ്
മികച്ച നടന്‍ (ടിവി സീരീസ്, ഡ്രാമ) സ്റ്റെര്‍ലിംങ് കെ ബ്രൗണ്‍

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar