ഗ്രാമമേഖലകളെ നഗരപ്രദേശങ്ങളാക്കി കണക്കാക്കി മദ്യശാലകൾ തുറക്കും

ദേശങ്ങളെയും നഗരമേഖലകളായി കണക്കാക്കി മദ്യശാല തുറക്കാമെന്നും എക്സൈസ് വകുപ്പിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.
നഗരത്തിനു തുല്യമായ അടിസ്ഥാന സൗകര്യങ്ങളുളള ഗ്രാമങ്ങളെയും നഗര മേഖലകളായി കണക്കാക്കി ഇവിടെയുള്ള മദ്യശാലകൾ തുറക്കാം. ഇതോടെ സംസ്ഥാനത്ത് 10 ബാറുകളും 170 ബിയർ- വൈൻ പാർലറുകളും നിരവധി കള്ളുഷാപ്പുകളും തുറന്നു പ്രവർത്തിക്കും. ദേശീയപാതയോരത്തെ മദ്യവില്പന ശാലകൾ പൂട്ടാനുള്ള വിധിയെത്തുടർന്നു പൂട്ടിയ മുഴുവൻ മദ്യശാലകളും ഇതോടെ തുറക്കും. കൂടാതെ, ത്രീസ്റ്റാർ പദവിയിലേക്ക് ഉയർത്താൻ അനുമതി നൽകിയിട്ടുള്ള ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണു ഗ്രാമമേഖലകളെ നഗരപ്രദേശങ്ങളാക്കി കണക്കാക്കി മദ്യശാലകൾ തുറക്കാനുള്ള മാർഗനിർദേശം സർക്കാർ പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ബാറുകളുടെ പ്രവർത്തന സമയം ഉയർത്തുന്നത് അടക്കമുള്ള മദ്യനയത്തിനു രൂപം നൽകിയിരുന്നു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്നു പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാർ മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന തീരുമാനങ്ങളാണു സ്വീകരിക്കുന്നതെന്നാണു പരക്കേയുള്ള ആക്ഷേപം.
0 Comments