All for Joomla The Word of Web Design

ചിക്കിംഗ് നൂറ് ഔട്ട് ലറ്റുകള്‍ കൂടി തുറക്കും

ദുബയ്: ലോക ഭക്ഷ്യ വിപണിയില്‍ പുതിയ രുചി വൈവിധ്യം തീര്‍ത്ത ചിക്കിംഗ് പുതിയ കരാര്‍ പ്രകാരം 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ 5 വര്‍ഷം കൊണ്ട് നൂറിലേറെ സ്‌റ്റോറുകള്‍ ആരംഭിയ്ക്കും.മലയാളിയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏക ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് ഏറ്റവും വലിയ ഫ്രാഞ്ചൈസി കരാറില്‍ ഒപ്പുവെച്ചു. ദുബൈയിലെ ഗ്രാന്റ് ഷെറാട്ടണ്‍ ഹോട്ടലില്‍ സുല്‍ത്താന്‍ ബിന്‍ മന്‍സൂര്‍ അല്‍ സൗദ് രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാര്‍ ഒപ്പുവെച്ചത്.ചുരുങ്ങിയ കാലം കൊണ്ട് പ്രമുഖ ബ്രാന്റായി മാറിയ ചിക്കിംഗ് ലോക വിപണിയില്‍ വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രഥമ സ്ഥാനം കൈവരിക്കുമെന്ന് ചിക്കിംഗ് സ്ഥാപകനും മാനേജിംഗ് ഡയരക്ടറുമായ മന്‍സൂര്‍ പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password