ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി പരിഹരിച്ചു

മെര്‍ക്കല്‍ ഭരിക്കും ഷൂള്‍സ് പിന്താങ്ങും.
ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി പരിഹരിച്ചു.
ഡോ.മുഹമ്മദ് അഷ്റഫ്.ജര്‍മ്മനി:
പൊതു തെരെഞ്ഞെടുപ്പിനു ശേഷം അഞ്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രിസഭാ രൂപീകരണം അസാധ്യമായതോടെ പുതിയ തെരെഞ്ഞെടുപ്പല്ലാതെ മറ്റു മാര്‍ഗം ഇല്ലെന്ന സഹാചര്യം ഉടലെടുത്തപ്പോള്‍ ഭരണ കക്ഷിയും മുഖ്യ പ്രതിപക്ഷവും ചേര്‍ന്ന്, കഴിഞ്ഞ തവണ ഭരണം നടത്തിയമട്ടില് അത് തുടരുവാനുള്ള തീരുമാനം സോഷ്യല്‍ ഡെമോക്രാറ്റുകളുടെ യുവജന വിഭാഗം എതിര്‍ത്തിരുന്നു.തുടര്‍ന്ന് അവരുടെ ജനറല്‍ ബോഡി ഇന്ന് മെര്‍ക്കലിന്റെ മന്ത്രിസഭയില്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കു പങ്കെടുക്കുവാന്‍ അനുവാദം നല്‍കിയതോടെ മെര്‍ക്കല്‍ നാലാമതും ജര്‍മന്‍ ചാന്‍സലര്‍ ആയിക്കൊണ്ടുള്ള സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ഥ്യമായി.
നാലുലക്ഷത്തി നാല്‍പ്പതിനായിരം അംഗങ്ങളുടെ പ്രതിനിധികളായി 642 അംഗങ്ങള്‍ പങ്കെടുത്ത പൊതു സഭയില്‍ 362 പേര് മാത്രമാണ് ഭരണത്തുടര്‍ച്ച അനുകൂലമായി വോട്ടു ചെയ്തതത്.എന്തായാലും മറ്റൊരു പൊതു തെരെഞ്ഞെടുപ്പ് ഒഴിവായിക്കിട്ടിയതിലുള്ള ആശ്വാസത്തിലാണ് ജര്‍മന്‍ ജനതയും അവരുടെ നേതാക്കളും.
0 Comments