ജാതിയും മതവും വേണ്ടെന്നു വച്ചവർ 2,984 പേർ

തിരുവനന്തപുരം: മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്. ജാതിയും മതവും വേണ്ടെന്നു വച്ചവർ 2,984 പേർ മാത്രമാണെന്ന് ഐടി അറ്റ് സ്കൂൾ എക്സിക്യുട്ടീവ് ഡയറക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

കോളം പൂരിപ്പിക്കാത്തവരെയും ജാതി-മതം ഉപേക്ഷിച്ചവരായി കണക്കാക്കിയതാണ് പിഴവിനു കാരണമായതെന്നാണ് വിശദീകരണം. നേരത്തേ, ഒന്നേകാൽ ലക്ഷം കുട്ടികൾ ജാതിയും മതവും വേണ്ടെന്നു വച്ചതായാണ് നിയമസഭയിൽ സർക്കാർ അറിയിച്ച കണക്ക്.

അതേസമയം, ക​ണ​ക്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. മന്ത്രിക്കെതിരേ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് നോട്ടീസ് നല്കി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar