ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം: ഹസന് ചെറൂപ്പ പ്രസിഡന്റ്

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഷറഫിയ്യ ഇംപാല ഗാര്‍ഡനില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളായി ഹസന് ചെറൂപ്പ പ്രസിഡന്റ് (സൗദി ഗസറ്റ്), നിഷാദ് അമീന് ജനറല്‍ സെക്രട്ടറി (ഗള്‍ഫ് തേജസ്), ജലീല്‍ കണ്ണമംഗലം ട്രഷറര്‍ (ഏഷ്യാനെറ്റ് ന്യൂസ്), ഷരീഫ് സാഗര്‍ വൈസ് പ്രസിഡന്റ് (മിഡിലീസ്റ്റ് ചന്ദ്രിക), ജിഹാദുദ്ദീന്‍ അരീക്കാടന്‍ സെക്രട്ടറി (സിറാജ്) എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ ഫോറം സ്ഥാപക കണ്‍വീനറും മുന്‍ ജനറല്‍ സെക്രട്ടറിയുമായ അബ്ദുര്‍റഹ്മാന്‍ വണ്ടൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
0 Comments