All for Joomla The Word of Web Design

ജെന്റില്‍മാന്‍ ഖെദീര

: ഡോ.മുഹമ്മദ് അഷ്‌റഫ് :

ജര്‍മന്‍ ലോക ചാമ്പ്യന്‍ സമീ ഖെദീരയുടെ കുഞ്ഞനുജനാണ് റെനി ഖെദീര .. ലൈപ് സിഷില്‍ നിന്ന് ഔസ്ബുര്‍ഗില്‍ എത്തിയ ഈ പ്രതിരോധ മധ്യനിരക്കാരന്‍ ജര്‍മനിയുടെ അണ്ടര്‍ 15 മുതല്‍ ഉള്ള എല്ലാ ജൂനിയര്‍ ടീമിലും കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ചേട്ടനൊപ്പം ദേശീയ ടീമില്‍ ഒന്നിച്ചു കളിക്കാനായിട്ടില്ല.അപ്പോഴാണ് തുണീസ്യന്‍ വംശജന്‍ ആയതുകൊണ്ട് റഷ്യന്‍ ലോകകപ്പില്‍ കളിക്കുവാന്‍ ഉള്ള തുണീസ്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് എത്തുന്നത്.ഏതൊരു പന്തുകളിക്കാരന്റെയും മോഹമാണ് ലോക കപ്പില്‍ പങ്കെടുക്കുക എന്നത്. എന്നാല്‍ നമ്മുടെ കൊച്ചു ഖെദീര വിനയത്തിന്റെയും മാന്യതയുടെയും പ്രതീകം ആയിക്കൊണ്ട് ആ ക്ഷണം നിരസിച്ചു…, പറഞ്ഞ കാരണം എന്തെന്നറിയുമ്പോഴേ അയാളുടെ നന്മ എന്തെന്നറിയൂ.. ‘ഞാന്‍ തുണീസ്യക്ക് വേണ്ടി ഒരു യോഗ്യതാ മത്സരത്തിലും കളിച്ചിട്ടില്ല.അങ്ങിനെ ഞാന്‍ പുറംവാതിലിലൂടെ ടീമില്‍ എത്തുകയാണെങ്കില്‍ കളിച്ചു യോഗ്യതനേടിയ ഒരാള്‍ പുറത്തുപോകേണ്ടി വരും. അത് ഞാന്‍ ആഗ്രഹിക്കുന്നില്ല ‘മാന്യന്‍മാര്‍ക്കു മാത്രം കൈക്കൊള്ളാന്‍ കഴിയുന്ന ഒരു തീരുമാനമല്ലേ ഇത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password