ടുണീഷ്യൻ അഭയാർഥി കപ്പൽ തകർന്ന്​ 112 മരണം

ടൂണിസ്​: ടുണീഷ്യയിൽ നിന്നും അഭയാർഥികളുമായി പോയ കപ്പൽ തകർന്ന് 112 പേർ മരിച്ചതായി റിപ്പോർട്ട്. 50 പേർ മരിച്ചുവെന്നായിരുന്നു ആദ്യം വന്ന റി​പ്പോർട്ടുകൾ. തുടർന്നു നടത്തിയ പരിശോധനയിലാണ് മരണ സംഖ്യ ഉയർന്നത്. സമീപകാലത്ത് മെഡിറ്ററേനിയൻ കടലിലുണ്ടായ ഏറ്റവും വലിയ കപ്പൽ അപകടമാണിത്. കപ്പലിൽ ഉണ്ടായിരുന്ന 68 ​പേരെ രക്ഷ​പ്പെടുത്തിയിട്ടുണ്ട്​.

ശനിയാഴ്​ചയായിരുന്നു​ സംഭവം. ടുണീഷ്യയുടെ തെക്കൻ തീരത്തായിരുന്നു അപകടം. യൂറോപ്പിലേക്ക് കുടിയേറ്റത്തിനു ശ്രമിച്ച 180ഓളം അഭയാർഥികളായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇതിൽ 100 പേരും ടുണീഷ്യക്കാരാണ്​. ഇതിനിടെ, കപ്പൽ മുങ്ങാൻ തുടങ്ങിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ക്യാപ്​റ്റനെ കോസ്​റ്റ്​ ഗാർഡ് അറസ്റ്റ് ചെയ്തു. നേവിയുടെ നേതൃത്വത്തിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar