ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം സുപ്രിംകോടതി ശരിവച്ചു.

വാഷിങ്ടണ്‍: ചില മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം സുപ്രിംകോടതി ശരിവച്ചു. മുസ്ലിംകള്ക്കെതിരായ വിവേചനമാണിതെന്ന ഹരജി തള്ളിക്കൊണ്ടാണ് കോടതി ട്രംപിന്റെ നടപടി ശരിവച്ചത്.
നിരോധനം യു.എസ് കുടിയേറ്റ നിയമം ലംഘിച്ചതായി തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ കീഴ്ക്കോടതികള്‍ ട്രംപിന്റെ യാത്രാനിരോധന ഉത്തരവുകള്‍ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കേ തന്നെ ഉത്തരവ് പൂര്‍ണമായി നടപ്പാക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് ഹവായ് സ്റ്റേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം സുപ്രിംകോടതിയെ സമീപിച്ചത്. നയം ട്രംപിന്റെ മുസ്ലിം വിരുദ്ധതയില്‍ നിന്നുണ്ടായതാണെന്നും വാദം ഉയര്‍ത്തിയിരുന്നു.
ഇറാന്, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലായിരുന്നു ഇത്.
0 Comments