All for Joomla The Word of Web Design

തന്നെ കൊലപ്പെടുത്താന്‍ ബിജെപിയുടെ പോലീസ് ഗൂഢാലോചന നടത്തുന്നു.പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: അവസാനം അതും യാഥാര്‍ഥ്യമാകുന്നു.അധികാരത്തിന്റെ പറുദീസയിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് തന്നെ ഭീണി ഉയര്‍ത്തി ബി.ജെ.പി .പോലീസ് തന്നെ വേട്ടയാടുകയാണെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കൊലപ്പെടുത്താന്‍ ബിജെപിയുടെ പോലീസ് ഗൂഢാലോചന നടക്കുത്തുന്നുണ്ടെന്നും തൊഗാഡിയ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ കാണാതായ തൊഗാഡിയയെ ഇന്നലെ രാത്രി അഹമ്മദാബാദിലെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പച്ച തൊഗാഡിയ ബോധം തിരിച്ചുകിട്ടിയപ്പോഴാണ് ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
തൊഗാഡിയയെ കാണാനില്ലെന്ന് വിഎച്ച്പിയും അഹമ്മദാബാദ് ക്രൈംബ്രാഞ്ചും പറഞ്ഞിരുന്നു. തൊഗാഡിയയെ കണ്ടെത്തുന്നതിനായി നാല് പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചതായി അഹമ്മദാബാദ് പോലിസ് കമ്മീഷണര്‍ ജെ കെ ഭട്ട് പറഞ്ഞിരുന്നു. അതേസമയം, രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് തൊഗാഡിയയെ കാണാതായതെന്നായിരുന്നു ഗുജറാത്തിലെ വിഎച്ച്പി നേതാക്കള്‍ ആരോപിച്ചിരുന്നത്.10 വര്‍ഷം മുമ്പുള്ള കേസില്‍ രാജസ്ഥാന്‍ പോലിസ് തൊഗാഡിയയെ അറസ്റ്റ് ചെയ്തതായാണ് വിഎച്ച്പി നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍, ഗുജറാത്ത് പോലിസോ രാജസ്ഥാന്‍ പോലിസോ തൊഗാഡിയയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അത് വെറും ഊഹാപോഹം മാത്രമാണെന്നും ജെ കെ ഭട്ട് വ്യക്തമാക്കി.
എന്നാല്‍ ഈ വിശദീകരണത്തില്‍ തൃപ്തരാകാതിരുന്ന നാല്‍പ്പതോളം വരുന്ന വിഎച്ച്പി പ്രവര്‍ത്തകര്‍ സോളയിലെ പൊലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar