തെരേസ മെക്ക് താത്ക്കാലിക ആശ്വാസം.

ലണ്ടന്‍: വിവാദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിരാമമിട്ട് തെരേസ മെക്ക് താത്ക്കാലിക ആശ്വാസം. ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിന് പിന്നാലെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ തെരേസ മേ മറികടന്നു. 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസം മേ പരാജയപ്പെടുത്തിയത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 306 പേര് വോട്ട് ചെയ്തപ്പോള്‍ 325 പേര് പ്രതികൂലിച്ചു.
വിജയത്തെത്തുടര്‍ന്ന് എംപിമാരെ ബ്രെക്സിറ്റ് കരാറില്‍ തെരേസ മേ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. 118 ഭരണകക്ഷി കണ്‍സര്‍വേറ്റിവ് എംപിമാര്‍ ബ്രെക്സിറ്റിനെ എതിര്‍ത്തു വോട്ട് ചെയ്തെങ്കിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അവര്‍ പ്രധാനമന്ത്രിയെ പിന്തുണച്ചു.
പാര്‍ലമെന്റിലെ മുതിര്‍ന്ന എംപിമാരായും ബ്രിട്ടീഷ് ഭരണകൂടത്തിലെ വിവിധ പ്രതിനിധികളായും വരും ദിവസങ്ങളില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മേ വ്യക്തമാക്കി. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയം വിജയിച്ചാല്‍ മേയ്ക്ക് രാജിവെക്കേണ്ടി വരും. ബ്രിട്ടന് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്യുമായിരുന്നു.
0 Comments