തേനിയിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ നാലു മലയാളികളും

തേനി:കുരങ്ങാണി: തേനിയിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ നാലു മലയാളികളും. 17 ആളുകളെ പുറത്തെത്തിച്ചതായും തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി വിജയഭാസ്‌കര്‍ അറിയിച്ചു. കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നാല് ഹെലികോപ്റ്റുകളാണ് സംഭവ സ്ഥലത്ത് നിരീക്ഷണം നടത്തുന്നത്. വ്യോമസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകളില്‍ സ്ഥലത്ത് എത്തിയിട്ടുള്ളത്. ദുരന്തത്തില്‍പ്പെട്ട 39 പേരില്‍ 27 ആളുകളെ കണ്ടെത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തേനി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനു സമീപത്തായി താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കിയിട്ടുണ്ട്.

കുരങ്ങിണി ദുരന്തത്തില്‍ മരിച്ച എട്ട് പേരുടെ മൃതദേഹം തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രണ്ട് ഹെലികോപ്റ്ററുകളിലായാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ കോയമ്പത്തൂര്‍ സ്വദേശി വിപിന്റെ (30) മൃതദേഹമാണ് ആദ്യം എത്തിച്ചത്. ബാക്കി ഏഴ് മൃതദേഹങ്ങള്‍ രാവിലെ പതിനൊന്നരയോടെ ആശുപത്രി പരിസരത്ത് താല്‍ക്കാലികമായി തയ്യാറാക്കിയ താല്‍ക്കാലിക ഹെലിപ്പാടില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ എത്തിച്ച മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞാണ് മൃതദേഹം എത്തിച്ചത്.                                  ആശുപത്രി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച പുലച്ചയോടെ പരിക്കേറ്റ എട്ട് പേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതില്‍ ഏഴ് പേരുടെ നില ഗുരുതമായതിനാല്‍ ഇവരെ വിദഗ്ധ ചികിത്സക്കായി മധുരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ഇലയ്ക എന്ന യുവതി മാത്രമാണ് തേനി മെഡിക്കല്‍ കോളേജ് ആശുപതിയിലുള്ളത്. ഇനിയും ആളുകള്‍ കൊരങ്ങിണിയിലെ വന മേഖലയില്‍ കുടുങ്ങിക്കിടന്നുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായുള്ള പരിശോധന ശക്തമാക്കി. ഇതിനിടെ തമിഴ്‌നാട് സൗത്ത് സോണ്‍ ഐജി ശൈലേഷ് കുമാര്‍ യാദവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ഇവിടെ നിന്നും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar