All for Joomla The Word of Web Design

തൊണ്ണൂറ്റി രണ്ടാമത്തെ വയസിലും താരാരാധന

: ഡോ.മുഹമ്മദ് അഷ്‌റഫ് :

ആരാധികമാര്‍  ആവേശമാണ് പലര്‍ക്കും. എന്നാല്‍ റഫായേല്‍ നദാലിന് തൊണ്ണൂറ്റിരണ്ടുകാരി ആരാധികയുടെ ഹൃദയത്തിന്റെ ഭാഷയിലുള്ള കത്തും അതിനു റഫയുടെയുടെ മറുപടിയുമാണ് പുതിയ തരംഗം.റാഫക്കു കിട്ടിയ അപൂര്‍വ ഉപഹാരങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ ആഴ്ച മെക്‌സിക്കോയില്‍ നിന്നുള്ള തൊണ്ണൂറ്റിരണ്ടുകാരിയായ ആ വല്യമ്മയുടെ കത്ത്.. അവരുടെ ചെറുമകളുടെ മകള്‍ ഡെബോറാ അത് ലോക ടെന്നീസിലെ ഇതിഹാസതാരത്തിനു ട്വീറ്റര്‍ വഴി എത്തിച്ചപ്പോള്‍ വിനയാന്വീതനായി അന്നുതന്നെ റാഫ അവള്‍ക്കു മറുപടിയും നല്‍കി
വൈകാരികമായ ആ വരികള്‍ കാണുക.
‘ എന്റെ പ്രിയപ്പെട്ട റഫാ.. കഴിഞ്ഞ ഡിസംബറില്‍ നിനക്ക് ഞാനൊരു കുറുപ്പ് ബെലേറാന്‍ ടെന്നീസ് അക്കാദമിയിലെ വിലാസത്തില്‍ അയച്ചിരുന്നു.. തീര്‍ച്ചയായും അത് നിന്റെ കൈകളില്‍ എത്തിയിട്ടുണ്ടാവില്ലന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.അതുകൊണ്ടാണ് വീണ്ടും ഞാനിതു എന്റെ കൈപ്പടയില്‍ കുറിക്കുന്നത്.ഇപ്പോള്‍ തൊണ്ണൂറ്റി രണ്ടു വയസുള്ള വൃദ്ധയാണ് ഞാന്‍.. അടുത്ത ഏപ്രിലില്‍ ഞാന്‍ തൊണ്ണൂറ്റി മൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാ ണ്..
നീ റാക്കറ്റ് കൈകളില്‍ ഏന്തിയ ദിവസം മുതല്‍ നിന്റെ ആരാധികയാണ് ഞാന്‍ .നീ പങ്കെടുത്ത എല്ലാക്കളികളും ഞാന്‍ കണ്ടിട്ടുണ്ട്. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ നിനക്ക് ഏറ്റ പരുക്ക് എന്നെ ചില്ലറയൊന്നും അല്ല വേദനിപ്പിച്ചത് നിന്നെ ഇതുവരെ നേരിട്ട് കാണുവാന്‍ കഴിയാത്തതില്‍ എനിക്കുള്ള ദുഖവും നൈരാശ്യവും പറഞ്ഞറിയിക്കുവാന്‍ വാക്കുകളില്ല, ഈ മാസം അവസാനം നീ അക്കോപുല്‍ക്കോയില്‍ വരുന്നുണ്ടന്നറിഞ്ഞു. അവിടെ വന്നു നേരിട്ടുകാണുവാന്‍ രോഗവും വര്‍ദ്ധക്യവും എന്നെ അനുവദിക്കുമോ എന്ന് എനിക്കറിയില്ല.
അന്തരിച്ച എന്റെ ഭര്‍ത്താവ് ടെന്നീസ് കളിക്കുന്ന ആളായിരുന്നു, അതായിരിക്കണം ടെന്നീസ് എന്റെ ഇഷ്ടവിനോദവും നീ എന്റെ ഇഷ്ട കളിക്കാരനും ആയതിനു പിന്നില്‍. മരിക്കും മുമ്പ് നിന്നെക്കാണുവാന്‍ എനിക്ക് കഴിയുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഇതിനു നിന്റെ ഒരു മറുപടി കാണാന്‍ കഴിഞ്ഞാല്‍ അതെന്റെ ഭാഗ്യം ആയിരിക്കും.
അവരുടെ ചെറുമകളുടെ മകള്‍ അത് റാഫക്ക് ട്വീറ്റ് ചെയ്തു.., അത് കിട്ടിയ നിമിഷം അദ്ദേഹം അതിനു മറുപടിയും നല്‍കി.
‘പ്രിയ ഡെബോറാ നിന്റെ വല്യമ്മച്ചി ഹൃദയത്തിന്റെ ഭാഷയില്‍ എനിക്ക് എഴുതിയ വരികള്‍ കൊള്ളേണ്ടിടത്തു തന്നെ ചെന്ന് പതിച്ചു.. അതിലെ വൈകാരികമായ ഓരോ വാക്കുകളും എന്റെ മനസിന്റെ അഗാധ തലങ്ങളില്‍ത്തന്നെ ചെന്ന് പതിച്ചിരിക്കുന്നു.എനിക്ക് അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹത്തിനും പിന്തുണക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയട്ടെ.സമയം കണ്ടെത്തി തന്റെ ആരാധികയെ കാണാന്‍ എത്തുമെന്ന സാന്ത്വന വാക്കും കത്തിലുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password