All for Joomla The Word of Web Design

ദുരിതത്തിലായ മലയാളി വനിത ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു

ദമാം: ഒന്നരവര്‍ഷം നീണ്ട പ്രവാസജീവിതത്തിലെ ദുരിതങ്ങള്‍ താണ്ടി മലയാളായി യുവതി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. കട്ടപ്പന സ്വദേശിനിയായ ജെസ്സി മാത്യുവാണു ഒന്നര വര്‍ഷം ജോലി ചെയ്തിട്ടും ആറു മാസത്തെ ശമ്പളവുമായി നാട്ടിലേക്ക് തിരിച്ചത്. സ്വദേശിയുടെ വീട്ടില്‍ വീട്ടുജോലിക്കാരിയായി എത്തിയ ഇവര്‍ക്ക് നല്ല ജോലിയും ശമ്പളവുമായിരുന്നു വാഗ്ദാനം. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി ഏറെ ദുരിതങ്ങളാണ് ജെസ്സിയ്ക്ക് അനുഭവിയ്‌ക്കേണ്ടി വന്നത്.


വിശ്രമമില്ലാത്ത ജോലിയും നിരന്തരം കുറ്റപ്പെടുത്തലും ശമ്പളം കിട്ടാതെ കുടിശ്ശികയാകുന്ന അവസ്ഥയും കൂടി ആ വീട്ടിലെ ജോലി നരകതുല്യമാക്കിയതായി യുവതി പരാതിപ്പെട്ടു. കൂടാതെ, ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നതായും ജെസ്സി പറഞ്ഞു. ഒന്നര വര്‍ഷം ജോലി ചെയ്തിട്ടും ആറു മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ. നാട്ടിലുള്ള വീട്ടുകാരോട് ഫോണില്‍ ബന്ധപ്പെടാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ജെസ്സി നേരിട്ടത്. പീഡനം സഹിയ്ക്കാനാകാതെ ഒരു മാസം മുന്‍പ്അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി പരാതി പ്പെട്ടെങ്കിലും പൊലീസുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ജെസ്സിയെ തിരികെ കൂട്ടികൊണ്ടു പോകുകയായിരുന്നു.

തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ഹെല്‍പ് ഡെസ്‌ക്കില്‍ എത്തി പരാതി നല്‍കി. ഇതേതുടര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും നല്‍കാമെന്നും കുടിശ്ശിക ശമ്പളം ഒരു മാസത്തിനകം നാട്ടില്‍ അയച്ചു തരാമെന്നും സ്‌പോണ്‍സര്‍ സമ്മതിച്ചു. സ്‌പോണ്‍സര്‍ ശമ്പളം അയച്ചു തന്നില്ലെങ്കില്‍ താന്‍ നേരിട്ട് നല്‍കാമെന്ന് ഏജന്റും ഉറപ്പു തന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടില്‍ പോകാന്‍ അവസരമൊരുക്കിയത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar