All for Joomla The Word of Web Design

നിത്യ യൗവനം വേണോ? എങ്കില്‍ തക്കാളി ജ്യൂസ് പതിവാക്കൂ…

ശരീരത്തിന് നിത്യ സൗവനം വേണോ? എങ്കില്‍ തക്കാളി ജ്യൂസ് പതിവാക്കിയാല്‍ മതി. ത്വക്കിനും മു ടിക്കും തക്കാളി ജ്യൂസ് ഏറെ നന്നെന്നാണ് വിദഗ്ദരുടെ അഭിപ്രായം. സ്വയം തയ്യാറാക്കിയ ജ്യൂസ് ആണ് ഏ റെ നല്ലത്.

വൈറ്റമിന്‍ എ, കെ, ബി1, ബി2, ബി3, ബി5, ബി6 എന്നിവയുടെ കലവറയാണ് തക്കാളി ജ്യൂസ്. ഇതാണ് ഇതിന്റെ പ്ലസ്മാര്‍ക്കും. ഇവയ്‌ക്കൊപ്പം മെഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും തക്കാളി ജ്യൂസില്‍ ആവോ ളമുണ്ട്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാന്‍ ഏറ്റവും ബെസ്റ്റ് തക്കാളി ജ്യൂസാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളും ജലവും വന്‍കുടലിന് വളരെ നല്ലതാണ്. അതിസാരം, മലബന്ധം തുടങ്ങി യ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും തക്കാളി ജ്യൂസ് കണ്‍കണ്ട ഔഷധമാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും തക്കാളി ജ്യൂസിന് കഴിവുണ്ട്. ഇത് പതിവായി ഉപയോഗിക്കുന്നവരില്‍ ചീത്ത കൊളസ്േട്രാളിന്റെ അളവ് കുറയും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളാണ് തക്കാളി ജ്യൂസിന് ഈ കഴിവുണ്ടാക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള തക്കാളി ജ്യൂസ് പതിവാക്കുന്നത് പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയവയെ അകറ്റുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. ചുരുക്കത്തില്‍ ശരീരത്തെ ബാധിക്കുന്ന മിക്ക പ്രശ്‌ന ങ്ങളും ഇല്ലാതാക്കാന്‍ തക്കാളി ജ്യൂസിന് കഴിയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar