All for Joomla The Word of Web Design

നോമാന്‍സ് ഏരിയ. ആര്‍ക്കും പാര്‍ക്കാന്‍ വേണ്ടാത്തിടം

മസ്ഹര്‍ ദുബായ്.———————————————————————————————

മേജര്‍ നരേന്ദ്രന് അതൊട്ടും സഹിച്ചില്ല, അതൊട്ടും സഹിച്ചില്ല, അന്നേരത്തെ അവളുടെ നോട്ടവും ഭാവവും. പഴയ പട്ടാളക്കാരന്റെ ശൗര്യത്തില്‍ സ്വര്‍ണപ്പല്ലുകള്‍ ഇറുമ്മി, മീശ പിരിച്ച് അയാള്‍ അലറി: ബേന്‍ ചൂത്ത്! യുദ്ധത്തില്‍ തോറ്റ് പിന്തിരിഞ്ഞോടുന്ന സേനാനായകന്റെ മുഖഭാവമായിരുന്നു അയാള്‍ക്കപ്പോള്‍. അക്കങ്ങളുടെ ഹരണത്തില്‍ നെടുകെ ഒരു വരയും ഇരുപുറത്ത് രണ്ട് കൂത്തുകളും. കൂത്തുകള്‍ കുറെ തലയോട്ടികളുടെ സമ്മിളിതരൂപമായി പെരുകിപ്പെരുകി അവ ഇളകി മറിഞ്ഞു.
കോപിച്ചു തുടങ്ങിയാല്‍ മേജര്‍ നരേന്ദ്രന്‍ വിറക്കാന്‍ തുടങ്ങും. സ്വീകരണമുറിയുടെ മൂലയില്‍ അലങ്കാരമല്‍സ്യക്കൂടിന് മുകളില്‍ വെച്ചിരുന്ന മദ്യക്കുപ്പിയെടുത്ത് തൊള്ളയിലേക്ക് ഒരൊറ്റ മൊത്ത മദ്യക്കുപ്പിയുടെ വായ്‌വട്ടവും മേജറിന്റെ തുറന്ന തൊള്ളയും ഒരുപോലെ തോന്നിച്ചു. അപ്പോള്‍ പിന്നെ ഒരു പിടി ബദാംപരിപ്പെടുത്ത് വായിലേക്കിട്ട് ഉശിരോടെ വീണ്ടും അയാള്‍ കിടപ്പുമുറിയിലേക്ക് കുതിച്ചു. വാതിലില്‍ തലമുട്ടി അതേ വേഗത്തില്‍ തിരിച്ചുവന്ന് വീണ്ടും അലറി. പരതിയെ കസേരയിലിരുന്ന് മദ്യക്കുപ്പി തുറന്ന് ഗ്ലാസിലേക്കൊഴിച്ച് സാവാധാനം സേവിക്കാന്‍ തുടങ്ങി. മദ്യത്തിന്റെ അമ്ലനുരപൊന്തി വീര്‍ത്ത ഗ്ലാസും പേശി വലിഞ്ഞു മുറുകി കണ്‍തടം ചീര്‍ത്ത മേജറിന്റെ മുഖവും വീണ്ടും ഒരുപോലെ തോന്നിച്ചു. അപ്പോഴാണ് പാതിമയക്കത്തില്‍നിന്ന് കണ്ണുകള്‍ തിരുമ്മി ബദറുസ്സമാന്‍ ചൗധരി കോട്ടുവായിട്ടുണര്‍ന്നത്. പന്തികേട് മണത്ത ചൗധരി തന്റെ മുറുക്കാന്‍ചെല്ലം പരതി. ഉരുപ്പടികളെ എത്തിച്ചുകൊടുക്കല്‍ മാത്രമേ മുറുക്കാന്‍ തിന്ന് ചുവന്ന ചുണ്ടുകളുള്ള ഈ ബംഗ്ലാദേശിയുടെ ബാധ്യതയായുള്ളൂ. കീഴ്‌പെടുത്തലും പിച്ചിച്ചീന്തലുമൊക്കെ മേജറിന്റെ അധികാര മേഖലകളാണ്.
അപ്പോള്‍ ആലിലപോലെ വിറച്ച് ഫര്‍സാന സുല്‍ത്താന കിടപ്പുമുറിയുടെ വാതില്‍പൊളി മെല്ലെ തുറന്ന് പുറത്തേക്ക് തുറിച്ചുനോക്കി. നൂല്‍ബന്ധമില്ലാത്ത അവളുടെ ഇളം പാക്കിസ്ഥാന്‍ മേനിയുടെ പാര്‍ശ്വ കാഴ്ചയിലേക്ക് ചൗധരി ”ക്യാ” എന്ന് ചുണ്ട് കോട്ടി. ”കുഛ് നഹി” എന്ന് കണ്ണ് ചിമ്മി ഇമഭാഷയില്‍ പറഞ്ഞവള്‍ പൊടുന്നനെ വാതിലടച്ചു. അതോടെ ചൗധരി വീണ്ടും മയക്കത്തിലേക്ക് വഴുതിവീണു.
വായില്‍നിന്ന് തെറിച്ച കഫവും തുപ്പലും ടിഷ്യുപേപ്പറിലേക്ക് കാര്‍ക്കിച്ചു തുപ്പി ആള്‍ക്കഹോളിന്റെ വര്‍ധിത ഉശിരോടെ മേജര്‍ നരേന്ദ്രന്‍ കിടപ്പുമുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നു. മുപ്പത്തിയഞ്ച് നില ചില്ലുകെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ ദുബായ് ക്രീക്ക് ഒരു കണ്ണീര്‍ച്ചാലായി. കുറച്ചു നിമിഷങ്ങള്‍ക്കുശേഷം ശത്രുരാജ്യം കീഴടക്കിയ സേനാനായകന്റെ വിജയമുദ്രയുമായി മേജര്‍ നരേന്ദ്രന്ഡ മുറിക്ക് പുറത്തുവന്ന് തൊണ്ട കീറി: ”ഭാരത് മാതാ കീ ജയ്” . അതോടെ ചൗധരി ഞെട്ടിയുണര്‍ന്നു. അപ്പോഴേക്കും മേജറിന്റെ പാര്‍ട്ണര്‍ സ്റ്റാലിന്‍ ഗ്രിഗോറിയോസും സ്‌പോണ്‍സര്‍ അലി അബ്ദുല്ല ബിന്‍ ഹാഷിം അല്‍ തറൂഷിയും എത്തിച്ചേര്‍ന്നു. മൂവര്‍ സംഘം മദ്യഗ്ലാസ്സുകളുടെ കൂട്ടിയുരുമ്മലിന്റെ ചില്‍ ചില്‍ ശബ്ദത്തില്‍ അട്ടഹാസങ്ങളുടെ മേളക്കൊഴുപ്പില്‍ അമരവെ, ഫര്‍സാനയുടെ നേര്‍ത്തു നേര്‍ത്തില്ലാതായി. സാബുമാര്‍ റെഡ് മള്‍ബറോ സിഗരറ്റുകള്‍ ചുണ്ടുകളിസ് തിരുകി. കത്തിച്ചുപിടിച്ച ലൈറ്ററുമായി അവര്‍ക്കിടയില്‍ ചൗധരി കുറ വട്ടംകറങ്ങുംപോലെ തീ കൊളുത്തി കറങ്ങിക്കൊണ്ടിരുന്നു. ധൂമപടലങ്ങള്‍ക്കിടയില്‍ സാബുമാരുടെ മുഖങ്ങള്‍ അവ്യക്തമാക്കാന്‍ തുടങ്ങിയപ്പോള്‍ ചൗധരി പൂച്ചക്കാലടികളോടെ പിറകോട്ട നടന്ന് കിടപ്പുമുറിയിലേക്ക് ഏന്തിനോക്കി. ശത്രുസേന ചവിട്ടി മെതിച്ച പട്ടണംപോലെ ഫര്‍സാനയുടെ ഇളം നഗ്ന ശരീരം മെത്തയില്‍ മലര്‍ന്ന് കിടക്കുന്നു. കവച്ചുവെച്ച തുടകള്‍ക്കിടയിലുടെ കെട്ടി രക്തം ഒഴുകുന്നു. നേരത്തെ കണ്ട ദുബായ് ക്രീക്കിന് ശോണവര്‍ണം കലര്‍ന്നിരിക്കുന്നപോലെ, കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകുന്നു. വീണ്ടും ക്രീക്ക്. രണ്ടും ഉപ്പുരസം കലര്‍ന്ന നീരുറവകള്‍! മാറില്‍ നഖക്ഷതങ്ങള്‍, ദംഷ്ട്രപാടുകള്‍. കൂട്ടിവെച്ചു നോക്കുമ്പോള്‍ പാക്കിസ്ഥാന്റെ ഭൂപടം ചുരട്ടിക്കീറിക്കളഞ്ഞ പച്ചഭൂപടം. ഫര്‍സാനയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോള്‍ രണ്ട് ഇന്ത്യന്‍ ദേശീയപതാകകള്‍ പാറിക്കളിക്കുന്നു.
”ജനഗണ മന അധി നായക ജയഹേ
ഭാരത ഭാഗ്യ വിധാതാ
പഞ്ചാബ്, സിന്ധ്, ഗുജാറത്ത്, മാറാഠ…”
പഞ്ചാബില്‍ മുറിഞ്ഞ് സിന്ധിയില്‍ മുറിഞ്ഞ് നീറ്റല്‍ സഹിക്കവയ്യാതെ അവള്‍ കിടന്നു ഞരങ്ങി.
” സീ മിസ്റ്റര്‍ സ്റ്റാലിന്‍, വണ്‍സ് എഗൈന്‍ ഐ ഡിഫീറ്റ് ദെം”
”ബ്രാവോ മേജര്‍ സാബ്, ബ്രാവേ”
ഗോവന്‍ പാര്‍ട്ണര്‍ മദ്യഗ്ലാസ് ഉയര്‍ത്തി ചില്‍ ചില്‍ പരഞ്ഞു. അപ്പോള്‍ മ്ലാനമുഖനായി സ്‌പോണ്‍സര്‍ അലി അല്‍ തറൂഷി തന്റെ തസ്ബീഹില്‍ അര്‍ഥം നഷ്ടപ്പെട്ട വാക്കുകള്‍ക്കായി മുത്തുകള്‍ പരതിക്കൊണ്ടിരുന്നു. വാക്കുപൊട്ടിയ വാക്കുകളുടെ നിര്‍ഝരിയായി അതൊഴുകി.
”ശു ഫീ അര്‍ബാബ്”
”മാഫി ശൈഅ്”
പിന്നെ ചിരിച്ച്, കുടവയര്‍ തടവി. പൃഷ്ടം കുലുക്കി കന്തൂറ’ തെറുത്ത് കയറ്റി, ചൂരല്‍വടി ഉയര്‍ത്തി ബദുവിയന്‍ ഗോത്ര താളത്തില്‍ നൃത്തം ചവിട്ടിത്തുടങ്ങി അയാള്‍. ഇതിനിടയില്‍ നിസ്സഹായതയുടെ ഇടനിലക്കാരനായി ബദറസ്സുമാന്‍ ചൗധരി വാതില്‍ക്കല്‍ നിര്‍ന്നിമേഷനായി നിന്നു. അവന്‍ ഒന്നുകൂടി മുറിക്കകത്തേക്ക് ഏന്തിനോക്കി. വേദനയുടെ പുളച്ചിലില്‍ ഫര്‍സാന സിറ്റൗട്ടില്‍ പൊട്ടിച്ചിരിയുടെ കലമ്പലില്‍ മേജറും കൂട്ടുകാരും. അവന്‍ അകത്തേക്കും പുറത്തേക്കും മാറി മാറി നോക്കി ഭൂപടത്തിലെ നോക്കുകുത്തിയായി.
ബദറുസ്സമാന്‍ ഓര്‍ത്തെടുത്തു. മേജര്‍ നരേന്ദ്രന് കാഴ്ചവെക്കാനായി പാക്കിസ്ഥാനി പെണ്‍കുട്ടികളെ തേടി ദുബായിലെ ഗല്ലികളിലും ഫ്‌ളാറ്റുകളിലും കയറിയിറങ്ങിയ സായാഹ്നങ്ങള്‍ തന്റെ തന്നെ നാട്ടുകാര്‍ നടത്തുന്ന ഹഡ്ഡകളുടെ ഏജന്റുമാര്‍ക്ക് ബദറുസ്സമാന്റെ മനസ്സിലിരിപ്പ് പെട്ടെന്ന് സുപരിചിതമായി. അവര്‍ അവനായി പാക്കിസ്ഥാനില്‍നിന്നുള്ള സുന്ദരി പെണ്‍കുട്ടികളെ കരുതിവെച്ചു.
നസ്‌റീന്‍
സുഫ്രീന


ജംഷിയത്ത്
പര്‍വീണ്‍….
മേജര്‍ നരേന്ദ്രന്‍ ചവിട്ടിയരച്ചുകളഞ്ഞ കൗമാരങ്ങളുടെ പട്ടിക ഓര്‍ത്ത് ചൗധരിക്ക് വീര്‍പ്പുമുട്ടി. വൈകുന്നേരം ഓഫീസ് വിട്ടിറങ്ങുമ്പോള്‍ മേജര്‍ ചെവിയില്‍ മന്ത്രിക്കും:
”അഠരാര സാല്‍ ക ഊപര്‍ നഹി”
മേജറിന് എപ്പോഴും പട്ടാളത്തിന്റെ താളമാണ്, നടത്തത്തിലും ഇരുത്തത്തിലും സംസാരത്തിലും തന്റെ സര്‍വ്വീസ് കാലത്ത് നടക്കാതെ പോയ മോഹങ്ങളിലൊന്ന് കാര്‍ഗില്‍ മുറിച്ചുകടന്ന് പാക്കിസ്ഥാന്റെ മണ്ണില്‍ ഇന്ത്യന്‍പതാക നാട്ടുക എന്നതായിരുന്ന എന്ന് മേദര്‍ എപ്പോഴും സങ്കടപ്പെടുമായിരുന്നു. ഏതൊരു ശരാശരി പട്ടാളക്കാരന്റെയും മോഹം. എന്നാല്‍ സ്വന്തം കഷ്ടകാലത്തിന് യുദ്ധമില്ലാ കാലമായിരുന്നു മേജറിന്റെ സര്‍വീസ് കാലം.
രാത്രി ഇരുട്ടിയതോടെ, ജാരസങ്കേതത്തില്‍നിന്ന് മേജര്‍ വീട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ഇളയ മകള്‍ അന്നപൂര്‍ണ.
”ഡാഡിയുടെ മുഖത്തെന്താ ഇന്ന് വല്ലാത്തൊരു സന്തോഷം?”
”ഓ നിനക്കു തോന്നുന്നതാടീ”
”പുതിയ കോണ്‍ട്രാക്ട് വല്ലതും സൈന്‍ ചെയ്‌തോ?”
”നോ!നോ! ഞാനൊന്നു കുളിച്ചോട്ടടീ അന്നീ.” അയാള്‍ കുളിമുറിയില്‍ കയറി ഷവറിന് താഴെ നിന്നു. വന്ദേമാതരം മൂളി തല തുവര്‍ത്തി. നനവാര്‍ന്ന ശരീരവുമായി ശീതീകരിച്ച മുറിയിലിരുന്നപ്പോള്‍ വല്ലാത്തൊരു കോരിത്തരിപ്പ്. ടെലിവിഷന്‍ തുറന്ന് അന്നത്തെ വാര്‍ത്തകള്‍ക്കായി അയാള്‍ കണ്ണും കാതും കൂര്‍പ്പിച്ചു. അന്നപൂര്‍ണ വന്ന് മടിയിലിരുന്നപ്പോള്‍ അയാള്‍ ശാസനാരൂപത്തില്‍ പറഞ്ഞു.
”ഒച്ചയും ബഹളവുമുണ്ടാക്കാതെ ഇരുന്നോളം ദൃശ്യങ്ങള്‍ ഓരോന്നായി മിന്നി കീഴ്‌മേല്‍ മറിഞ്ഞത് പെട്ടെന്നാണ്. അലങ്കരിച്ച ഒരു ബസ് സ്‌ക്രീനില്‍ വന്നു നിന്നു. ശ്രീനഗര്‍-മുസഫറാബാദ് ബസായിരുന്നു അത്. ആദ്യ യാത്ര പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തപ്പോള്‍ അയാള്‍ക്ക് തലകറങ്ങാന്‍ തുടങ്ങി. വീണ്ടും വീണ്ടും ദൃശ്യങ്ങള്‍ പാഞ്ഞുപോയി. ഒടുവില്‍ ലാല്‍കൃഷ്ണ അദ്വാനി ജിന്നയുടെ ഖബറിടത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെ അയാള്‍ കൂടല്‍മാലയോടെ ഛര്‍ദ്ദിച്ചു. അതോടെ ചുവരില്‍നിന്ന് പൂജ്യനീയ ഗുരുജി ഗോള്‍വാള്‍ക്കറയുടെയും ശ്യാമപ്രകാശ് മുഖര്‍ജിയുടെയും ഛായചിത്രങ്ങള്‍ വീണുടഞ്ഞു.
അയാള്‍ ഇരിപ്പിടത്തില്‍നിന്ന് ഒന്ന് ഇളകിയിരുന്നു. ടെലിവിഷന്‍ നിശ്ചലമായി. അടുത്ത ഫ്‌ളാറ്റിലെ പാക്കിസ്ഥാനി ബാലന്‍ സൈക്കിള്‍ ചവിട്ടി പുറത്ത് ബഹളമുണ്ടാക്കുന്നു. സാധാരം നിലയില്‍ മേജര്‍ നരേന്ദ്രന്‍ അവനെ ശകാരിക്കേണ്ടതാണ്. എന്നാല്‍ പതിവ് തെറ്റിച്ച് അയാള്‍ അവനു നേരെ പുഞ്ചിരിക്കാന്‍ വിഫലശ്രമം നടത്തി. ആവുന്നില്ല. അവന്റെ ചേച്ചി ഫരീദാബാനുവിന് ഇപ്പോഴും അപസ്മാരമുണ്ടാകാറുണ്ടോ. അയാള്‍ ഓര്‍ത്തു. അന്നയുടെ അതേ പ്രായം. അതേ സ്‌കൂള്‍. എന്നിട്ടും അവളോട് മിണ്ടിരുതെന്ന് അയാള്‍ മിലിട്ടറി ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഒരു തവണയല്ല; പല തവണ. ഒരുനാള്‍ സ്‌കൂള്‍ വിട്ടു വരുന്നേരം ഫരീദക്ക് അപസ്മാരമിളകി. വായില്‍ നുരയും പതയുമായി അവള്‍ കെട്ടിടത്തിന്റെ വരാന്തയില്‍ കിടന്ന് അലമുറയിട്ടപ്പോള്‍, മേജര്‍ അവളെ ചാടിക്കടന്ന് ഫ്‌ളാറ്റിനകത്ത് കയറി വാതിലടച്ചു. അന്നേരം അന്നപൂര്‍ണ കെഞ്ചിയതാണ്. ” അച്ഛാ പ്ലീസ് അവളെ താങ്ങി വീട്ടിലേക്കൊന്ന് കിടത്തൂ.” അപ്പോള്‍ സ്വന്തം മകളെ പിറകോട്ട് തള്ളി അയാള്‍ വിറച്ചു. പിന്നീടൊരിക്കലും അന്നപൂര്‍ണ അച്ഛനോട് ഫരീദയെ കുറിച്ച് മിണ്ടിയിട്ടില്ല. ഈ വിചാരപ്പെടലുകള്‍ക്കിടയില്‍ ഫ്‌ളാറ്റിന് മുന്നിലൂടെ നടന്നുപോയ ഫരീദയെ മാടിവിളിക്കാന്‍ അയാള്‍ കൈയോങ്ങി. ആവുന്നില്ല.
അപ്പോഴാണ് മകള്‍ അന്നപൂര്‍ണ മടിയിലിരുന്ന് ഉറങ്ങുകയാണെന്ന് മേജര്‍ അറിഞ്ഞത്. മകളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഫര്‍സാന സുല്‍ത്താന ചിരിക്കാന്‍ തുടങ്ങി. പിന്നെ കരയുന്നു. മുഖം വെട്ടിക്കുന്നു. അരുത് സാബ് അരുതേ എന്ന് അലമുറയിടുന്നു.
”സാബ് പെഷവാറില്‍ എന്റെ ജഹാംഗീര്‍ എനിക്കായി കാത്തിരിക്കുന്നു. സാബ് ഏജന്റ് ചതിച്ചതാണ്.”
അപ്പോള്‍ താന്‍ പറഞ്ഞ അശ്ലീലം എന്തായിരുന്നുവെന്ന് മേജറിന് ഓര്‍ക്കാനായില്ല. അവള്‍ ആവുന്നത്ര പ്രതിരോധിച്ചു. മറച്ചുപിടിക്കാവുന്നതും പൊത്തിപ്പിടിക്കാവുന്നതുമായവ ഓരോന്നായി വെളിവാക്കപ്പെട്ടു തുടങ്ങിയപ്പോള്‍ കീഴടങ്ങുമെന്നുറപ്പായപ്പോള്‍ അവള്‍ കെഞ്ചി.
”ചുണ്ടുകളെങ്കിലും എന്റെ ജഹാംഗീറിനായി ബാക്കി വെക്കൂ. അങ്ങേക്കുമുണ്ടാകില്ലേ എന്നെപ്പോലൊരു മകള്‍”
അപ്പോള്‍ പറഞ്ഞ തെറി മെജറീന് വീണ്ടും ഓര്‍ക്കാനായില്ല.
മടിയിലേക്ക് നോക്കിയപ്പോള്‍ ഫര്‍സാന തുറിച്ചുനോക്കുന്നു. വാതില്‍പ്പാളിയില്‍ ഫരീദ തുറിച്ചുനോക്കുന്നു. അയാള്‍ ആവുന്നത്ര ശക്തിയില്‍ കാലുകള്‍ കുടഞ്ഞു അന്നപൂര്‍ണ മുറിയുടെ മൂലയിലേക്ക് തെറിച്ചുവീണു. ഫരീദയെ തട്ടിമാറ്റി അയാള്‍ ലിഫ്റ്റിറങ്ങി ഓടി.
ബര്‍ദുബായിലെത്തിയപ്പോള്‍ അയാള്‍ കൂടിനിന്നവരോട് ചോദിച്ചു.
”ദേഖാ മേരാ ബേഠി ഫര്‍സാന കേദഖാ.”
”കണ്ടോ എന്റെ മോളെ ഫര്‍സാനയെ നിങ്ങളാരെങ്കിലും കണ്ടോ”

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar