All for Joomla The Word of Web Design

പഠനം പന്ത്രണ്ടിനുശേഷം എവിടെ.. ഏതിന്…

അത്വിയ കെ.പി…………………………………….

ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ വളരെ നിര്‍ണായകമായ ഒരു കാലഘട്ടമാണ് പന്ത്രണ്ടാം ക്‌ളാസിനു ശേഷമുള്ള പഠന കാലം.ഒരു കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയുടെ വഴിതിരിവാണ് ഈ കാലഘട്ടം.
എന്നാല്‍ അതിനെല്ലാം ഉപരിയായി അവന്‍ ആരാകണം എന്താകണം എന്നു തീരുമാനിക്കുന്നതും ജീവിതത്തില്‍ വ്യകതിത്വം രൂപപ്പെടുന്നതും ഈ കാലത്താണ്.
നമ്മുടെ വിദ്യാഭ്യാസ രീതി അനുസരിച്ചു പത്താം ക്ലാസ് വരെ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ സയന്‍സും ആര്‍ട്‌സും എല്ലാം അവര്‍ പഠിക്കുന്നു.
അതിനു ശേഷമാണ് അവര്‍ പഠന ശേഷിക്കും അഭിരുചിക്കും അനുസരിച്ചു പഠനം തുടങ്ങുന്നത്.എന്നാല്‍ മാതാപിതാക്കളും കുട്ടികളും കൈക്കൊള്ളുന്ന ഇന്നത്തെ പ്രവണത ഏറെ ചിന്താവിധേയമാക്കേണ്ട ഒന്നായിട്ടുണ്ട്.
പത്താം ക്ലാസില്‍ കുട്ടി തെറ്റില്ലാത്ത ഗ്രേഡ് വാങ്ങിപോയല്‍ അവന്റെ തലയില്‍ സയന്‍സു പഠനം കെട്ടിവെക്കപെടുന്നു.കുട്ടിയുടെ അഭിരുചിയോ താത്പര്യമോ ഒന്നും കണക്കിലെടുക്കാതെ മാതാപിതാക്കള്‍ ഡോക്ടറേയും എഞ്ചിനീയ േറയും സ്വപനം കണ്ടു സയന്‍സ് എടുത്തു പഠനം തുടരാന്‍ നിര്‍ബന്ധിക്കുന്നു.
ഒരുപക്ഷേ, ഇതു മാതാപിതാക്കളുടെ അജ്ഞതകൊണ്ടാവാം അതല്ലെങ്കില്‍ സമൂഹത്തില്‍ രൂപപ്പെട്ടു വരുന്ന ചില തെറ്റായ പ്രവണതകള്‍ കൊണ്ടാവാം.
ഡോക്ടര്‍, എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് മാത്രമല്ല, ഇന്നാട്ടില്‍ ജോലിസാധ്യതയുള്ളത് എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സമൂഹത്തില്‍ തെറ്റായ പദവി ഉണ്ടെന്നുള്ള ചിലരുടെ ചിന്തയില്‍ നിന്നാണ് ഈ മോഹം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത്.

എന്തു പഠിച്ചാലും ഉയരത്തില്‍ എത്താം..
എങ്ങിനെ പഠിച്ചു എവിടെ പഠിച്ചു എന്നതാണ് പ്രധാനം.

എന്തു പഠിക്കണം എവിടെ പഠികണം.ഇവിടെ നമുകൊന്നു വിശകലനം ചെയ്യാം.

പന്ത്രണ്ടാം തരം കഴിഞ്ഞ ഒരുപാട് വിദ്യാര്‍ഥികളുമായി ഇടപഴകാന്‍ അവസരം കിട്ടിയത് കോണ്ടു തന്നെ ഈ വിഷയത്തില്‍ വളരെ ആധികാരികമായി ചിലത് കുട്ടികളോടും രക്ഷിതാക്കളോടും പറയാന്‍ കഴിയും എന്ന ഒരു വിശ്വാസം എനിക്കുണ്ട്.ക്ലാസ്സ് പന്ത്രണ്ട് വരെ കുട്ടി സയന്‍സ്,ആര്‍ട്‌സ് അല്ലെങ്കില്‍ കോമേഴ്‌സ് ഇതായിരിക്കും പഠിച്ചിട്ടിണ്ടാവുക.
ഇനി ആണ് നമ്മള്‍ ബുദ്ധിപൂര്‍വം കാര്യങ്ങള്‍ അവലോകനം നടത്തി തീരുമാനങ്ങള്‍ എടുക്കേണ്ടത്.
ഒരു കാര്യം മറക്കരുത്. എന്നുമാത്രമല്ല, പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. ഇതാണ് അവരുടെ ജീവിതത്തിലെ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് സമയം.
ബയോ മാത്‌സ് പഠിച്ച കുട്ടിയ്ക്ക് മുന്നോട്ട് എന്തു വേണമെങ്കിലും പഠിക്കാം..
എംബിബിഎസ്,ബി.ഡി.എസ്, ആയുര്‍വ്വേദം, യുനാനി, സിദ്ധ,തുടങ്ങിയിട്ടുള്ള മെഡിക്കല്‍, മെക്കാനിക്കല്‍, കെമിക്കല്‍, സിവില്‍, ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, കൂടാതെ അനേകം എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ വേറെയുമുണ്ട്.
ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്,കോസ്റ്റ് എക്കൗണ്ടന്‍സി,തുടങ്ങി വ്യാപാരത്തിന്റെ
നൂലാമാലകള്‍ അഴിച്ചെടുക്കുന്ന കൊമേറസ് പഠനം.
ഒപ്‌റ്റോ മെറ്റ്‌റി,ഡെന്റല്‍ അസിസ്റ്റന്‍സ്,റേഡിയോളജിസ്റ്റ്,അങ്ങിനെ പലതരം പാരാമെഡിക്കല്‍ വിഭാഗങ്ങള്‍.
ആര്‍ക്കിടെക്റ്റ്,ഫൈന്‍ ആര്‍ട്‌സ് മാനേജ്‌മെന്റ്,ഹോട്ടല്‍ മാനേജ്‌മെന്റ്
അങ്ങിനെ എണ്ണിയാല്‍ തീരാത്ത ഒരു മഹാസമുദ്രം തന്നെ കുട്ടിയുടെ മുന്നില്‍ തുറന്നു കിടക്കുന്നു.
ഇതില്‍ ഏതു വേണമെങ്കിലും ഒരു സയന്‍സ് വിദ്യാര്‍ത്ഥിക്കു തന്റെ ഉപരിപാഠനത്തിന്ന് തിരഞ്ഞെടുക്കാം.ഇതാണ് സയന്‍സ് പഠനത്തിന്റെ മെച്ചം.
എന്നാല്‍ കമേഴ്‌സ് പടിച്ചവന് ഇത്രയും വാതായനങ്ങള്‍ തുറക്കപ്പെട്ടിട്ടില്ല.
അവനു കമേഴ്‌സ് വിഭാഗത്തിലെ പഠനവും ആര്‍ട്‌സ് വിഭാഗതത്തിലെ പാഠനവും തുടരാം.കൂടാതെ കണക്കിനൊപ്പം കൂടെ കമേഴ്‌സും പഠിച്ചിട്ടുണ്ടെങ്കില്‍ ആര്‍ക്കിടെക്റ്റ് കോഴ്‌സിനനു കൂടി ചേരാം.
എന്നാല്‍ ഹുമാനിറ്റീസ് പടിച്ചവനു ഇത്രയൊന്നും മേഖലകള്‍ തുറക്കപ്പെട്ടിട്ടില്ല.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar