പത്ത് ബാങ്കുകളുടെ ലയനത്തിനു പിന്നാലെ ബാങ്കുകള്‍ വീണ്ടും ലയിപ്പിക്കുന്നു;ഭവനവായ്പ പലിശ കുറച്ചു
വീണ്ടും ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനം. 18 പൊതുമേഖലാ ബാങ്കുകളില്‍ 14ഉം ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും ലയനം പൂര്‍ത്തിയായാല്‍ പൊതുമേഖലയില്‍ 12 ബാങ്കുകള്‍ മാത്രമാണു രാജ്യത്ത് ഉണ്ടായിരിക്കുകയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പഞ്ചാബ് നാഷനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നിവയെയാണ് ലയിപ്പിക്കുക. ഇതുവഴി 17.95 ലക്ഷം കോടിയുടെ വ്യാപാരമുള്ള ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാക്കി ഇതിനെ മാറ്റാനാണു ലക്ഷ്യമിടുന്നത്. കനറ, സിന്‍ഡിക്കേറ്റ് ബാങ്കുകള്‍ ലയിപ്പിച്ച് നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കിന് രൂപം നല്‍കും. ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ലയിക്കും. യൂനിയന്‍, കോര്‍പറേഷന്‍, ആന്ധ്രാ ബാങ്കുകളും ഒന്നായി ചുരുങ്ങും. ആഗോളതലത്തില്‍ തന്നെ സാന്നിധ്യമുള്ള വലിയ ബാങ്കുകളെ രാജ്യത്ത് സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നാണു ധനമന്ത്രിയുടെ വിശദീകരണം. നേരത്തേ എസ്ബിടി ഉള്‍പ്പെടെയുള്ള ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു.
0 Comments