All for Joomla The Word of Web Design

പാം അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു

ഷാര്‍ജ.യു.എ.ഇയിലെ എഴുത്തുകാര്‍ക്കായി പാം പുസ്തകപ്പുര നല്‍കുന്ന പാം അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു. ബെസ്റ്റി സുശാന്ത് എഴുതിയ വില്‍പ്പന വസ്തു എന്ന കവിത ഒന്നാം സ്ഥാനവും സഹര്‍ അഹമ്മദിന്റെ എന്റെ കിതാബിന്റെ ലോകം രണ്ടാം സ്ഥാനവും സുജിത് ഒ.സി യുടെ അക്ഷര ജ്വാലകള്‍ മൂന്നാം സ്ഥാനവും നേടി.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയായ ബെസ്റ്റി സുശാന്ത് അജ്മാനിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ സഹര്‍ അഹമ്മദ് ഒരു പ്രണയിതാവിന്റെ കവിതകള്‍, പൂക്കാതെ പോയ വസന്തം എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കണ്ണൂര്‍ പറശ്ശിനിക്കചവ് സ്വദേശിയാണ് സുജിത്. സാദിഖലി പാട്ടക്കടവിന്റെ ആകാശക്കഷ്ണങ്ങള്‍ എന്ന കവിത പ്രത്യേക ജൂറി പരാമര്‍ശം നേടി.അടുത്ത മാസം നടക്കുന്ന പാം സര്‍ഗോത്സവത്തില്‍ അവാര്‍ഡ് വിതരണം നടക്കും

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar